ഇർറം കൊട്ടാരം പൊളിക്കാൻ നീക്കം; തെലങ്കാനയിൽ പ്രതിഷേധം മുറുകുന്നു
text_fieldsഹൈദരാബാദ്: പുതിയ നിയമസഭ മന്ദിരം നിർമിക്കുന്നതിനായി ഒന്നര നൂറ്റാണ്ടിെൻറ പൈതൃക ം പേറുന്ന കൊട്ടാരം പൊളിച്ച് നീക്കുന്നതിനെതിരെ തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവു സർക്കാറ ിനെതിരെ പ്രതിഷേധം മുറുകുന്നു. നവാബ് സഫ്ദർ ജങ് മുശീറുദ്ദൗല ഫഖ്റുൽ മുൽക് 1870ൽ നി ർമാണം പൂർത്തിയാക്കിയ ഇർറം മൻസിൽ കൊട്ടാരം പൊളിക്കാനുള്ള നീക്കത്തിനെതിരെയാണ് ഫഖ്റുൽ മുൽകിെൻറ പിൻഗാമികളും പ്രദേശവാസികളും പൈതൃക സംരക്ഷണ സംഘടനകളും രംഗത്തുവന്നിരിക്കുന്നത്.
നിലവിൽ സംസ്ഥാന ജലസേചന വകുപ്പിെൻറ ആസ്ഥാനമായ കെട്ടിടം കാലപ്പഴക്കംകൊണ്ടും ശരിയായി പരിപാലിക്കാത്തതിനാലും ജീർണിച്ച അവസ്ഥയിലാണ്. ആദ്യകാലത്ത് ൈഹദരാബാദിെൻറ അഭിമാന നിർമിതികളിൽ ഒന്നായിരുന്നു ഖൈറത്താബാദിൽ സ്ഥിതിചെയ്യുന്ന ഇർറം മൻസിൽ. 150 മുറികളുള്ള കൊട്ടാരം നിറയെ അലങ്കാരപ്പണികളും ശിൽപങ്ങളും കൊണ്ട് മനോഹരമാണ്.
സമ്പന്നമായ സംസ്കാരം പേറുന്ന പൈതൃക മന്ദിരം ഒരു കാരണവശാലും തകർക്കരുതെന്ന് രാജകുടുംബത്തിെൻറ പിൻഗാമികളിൽ ഒരാളായ നവാബ് ശഫാഅത്ത് അലി ഖാൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. ഫഖ്റുൽ മുൽക് കുടുംബത്തിലെ വിദേശത്തുള്ള മറ്റ് അംഗങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഹൈദരാബാദ് നഗര വികസന അതോറിറ്റിയുടെ പൈതൃകമന്ദിര പട്ടികയിൽ ഇടംപിടിച്ച കൊട്ടാരമാണ് ഇതെന്നും പൊളിച്ച് പുതിയ കെട്ടിടം നിർമിക്കാനുള്ള സർക്കാറിെൻറ യുക്തി മനസ്സിലാകുന്നില്ലെന്നും പൈതൃക സംരക്ഷണ സംഘടനകൾ പറഞ്ഞു.
കൊട്ടാരത്തിെൻറ സമീപത്തുള്ള തബേല ബസതി, രാമകൃഷ്ണ നഗർ കോളനികളിലെ താമസക്കാരും പ്രതിഷേധവുമായി രംഗത്തുണ്ട്. 400 കോടി മുടക്കി പുതിയ നിയമസഭ മന്ദിരം നിർമിക്കാനുള്ള നീക്കം നിലവിലെ സെക്രേട്ടറിയറ്റിെൻറ ജി ബ്ലോക്ക് കെട്ടിടവും ഇല്ലാതാക്കും. 1888ൽ മീർ മഹ്ബൂബ് അലി ഖാൻ നിർമിച്ച സെയ്ഫാബാദ് കൊട്ടാരമാണ് പിന്നീട് സെക്രട്ടേറിയറ്റിെൻറ ഭാഗമായത്. ഇതടക്കം ഡസനിലധികം പഴയ കെട്ടിടങ്ങൾ പുതിയ പദ്ധതിയുടെ ഭാഗമായി തകർക്കപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
