Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'അടിക്കുറിപ്പ്...

'അടിക്കുറിപ്പ് ആവശ്യമില്ല' -ദേശീയ മാധ്യമങ്ങളെ തുറന്ന്​ കാണിച്ച്​ ഇർഫാൻ പത്താന്‍റെ പുതിയ ട്വീറ്റ്​

text_fields
bookmark_border
irfan pathan tweet image
cancel

ന്യൂഡൽഹി: കർഷക സമരത്തെ പിന്തുണച്ച്​ പോപ്​ ഗായിക റിഹാനയും പരിസ്​ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും ട്വീറ്റ്​ ചെയ്​ത വേളയിൽ കേന്ദ്ര സർക്കാറിന്​ പ്രതിരോധമൊരുക്കാൻ ബോളിവുഡ്​ താരങ്ങളും ക്രിക്കറ്റ്​ താരങ്ങളും ഒരുമിച്ചെത്തിയപ്പോൾ വേറിട്ടു നിന്നയാളാണ്​​ ക്രിക്കറ്റ്​ താരം ഇർഫാൻ പത്താൻ.

ഭരണകൂട​ത്തോടൊപ്പമല്ല കതിര്​ കാക്കുന്ന കർഷകരോടൊപ്പമാണെന്ന്​ ഉറക്കെ പ്രഖ്യാപിച്ച പത്താൻ തന്‍റെ ഏറ്റവും പുതിയ ട്വീറ്റിൽ ദേശീയ മാധ്യമങ്ങളെ വിമർശിക്കുകയാണ്​. സംഭവങ്ങളുടെ യാഥാർഥ്യം വളച്ചൊടിച്ച്​ ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമങ്ങളുടെ രീതിയെ കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രം പത്താൻ ട്വിറ്ററിൽ പങ്കുവെച്ചു. അടിക്കുറിപ്പ് ആവശ്യമില്ലെന്ന്​ എഴുതിയാണ്​ പത്താൻ ചിത്രം പങ്കുവെച്ചത്​.

പത്താന്‍റെ പോസ്റ്റിന്​ കീഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകൾ നിറഞ്ഞു. തീവ്രവാദിയും രാജ്യദ്രോഹിയുമായി മുദ്രകുത്തപ്പെടുമെന്നറിഞ്ഞിട്ടും നിലപാട്​ ഉറക്കെ പറയാൻ തയാറായ ഇർഫാനെ അഭിനന്ദിക്കുകയാണ്​ ഒരുകൂട്ടർ. കർഷക സമരങ്ങൾക്കിടയിലെ അക്രമസംഭവങ്ങളെ മാധ്യമങ്ങൾ ചിത്രീകരിക്കുന്ന രീതി ഇങ്ങനെയാണെന്ന്​ ചിത്രം ഉദ്ദരിച്ച്​ ട്വിറ്ററാറ്റികൾ അഭിപ്രായപ്പെടുന്നു.

മറുവശത്ത്​ ആക്രമണങ്ങൾക്കിടെ പരിക്കേറ്റ പൊലീസുകാരുടെ വാർത്തകൾ പുറത്തെത്തുന്നില്ലെന്ന വാദം​ ചർച്ചയാക്കുകയാണ്​ ഒരുകൂട്ടമാളുകൾ. ഒരു മണിക്കൂറിനകം 39000​ ആളുകൾ പോസ്റ്റിന്​ ലൈക്കടിച്ചപ്പോൾ 5000ത്തിലധികം പേർ റീട്വീറ്റ്​ ചെയ്​തു

ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കർ അടക്കമുള്ളവർ 'ഇന്ത്യ എഗെയ്​ൻസ്റ്റ്​ പ്രൊപഗണ്ട' കാമ്പയിനിൽ അണി​േചർന്ന്​ 'ഇന്ത്യയുടെ കാര്യത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട' എന്നു വിളിച്ചുപറയു​േമ്പാൾ കർഷകർക്ക്​ നിറഞ്ഞ പിന്ത​ുണയുമായി ഒരുചുവട്​ മു​േന്നാട്ടുകയറി കാമ്പയിനെതിരെ പൊള്ളുന്നൊരു ട്വീറ്റു തൊടുത്താണ്​ ഇർഫാൻ ശ്രദ്ധ നേടിയത്​.

അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ്​ ​േഫ്ലായ്​ഡിനെ വംശീയ വെറിയനായ ഒരു പൊലീസുകാരൻ കഴുത്തുഞെരിച്ചുകൊന്നപ്പോൾ നമ്മുടെ രാജ്യം നീതിയുടെ പക്ഷം ചേർന്ന്​ ആ അരുംകൊലയിൽ ദുഃഖം പ്രകടിപ്പിച്ചത്​ ഇർഫാൻ ട്വീറ്റിൽ ഓർമിപ്പിച്ചു. പുറത്തുനിന്നുള്ളവർ ഇട​പെ​ടേണ്ട എന്നു പറയുന്നതിനെ പരോക്ഷമായി ട്രോളുകയായിരുന്നു അദ്ദേഹം.

'ജോർജ്​ ​േഫ്ലായ്​ഡിനെ​ യു.എസ്​.​എയിൽ ഒരു പൊലീസുകാരൻ ക്രൂരമായി കൊല ചെയ്​തപ്പോൾ, നമ്മുടെ രാജ്യം ആ ദുഃഖം ശരിയായ രീതിയിൽ പ്രകടിപ്പിച്ചിരുന്നു' -'ജസ്റ്റ്​ സെയിങ്'​ എന്ന ഹാഷ്​ടാഗിൽ കുറിക്കുകൊള്ളുന്നൊരു യോർക്കർ കണക്കെ ഇർഫാൻ നിലപാട് വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irfan pathanNational media
Next Story