Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെയിൽവേ അഴിമതി:...

റെയിൽവേ അഴിമതി: ലാലുവിനും ഭാര്യക്കും സമൻസ്

text_fields
bookmark_border
റെയിൽവേ അഴിമതി: ലാലുവിനും ഭാര്യക്കും സമൻസ്
cancel

ന്യൂഡൽഹി: ​െഎ.​ആ​ർ.​സി.​ടി.​സി ഹോ​ട്ട​ൽ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ ആ​ർ.​ജെ.​ഡി നേ​താ​വ്​ ലാ​ലു​പ്ര​സാ​ദ്​ യാ​ദ​വ്, ഭാ​ര്യ റാ​ബ്​​റി ദേ​വി​, മ​ക​ൻ തേ​ജ​സ്വി യാ​ദ​വ് എന്നിവർക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. ഒക്ടോബർ ആറിന് ഇവർ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഇ​വ​ർ​ക്കു പു​റ​മെ ആ​ർ.​ജെ.​ഡി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പി.​സി. ഗ​ു​പ്​​ത, ഭാ​ര്യ സ​ര​ള ഗു​പ്​​ത എന്നിവരും പ്രത്യേക കോടതിക്ക് മുമ്പാകെ ആറിന് ഹജാരാകണം.

കേസിൽ ഇവർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രമാണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചത്. പു​രി​യി​ലും റാ​ഞ്ചി​യി​ലും ​െഎ.​ആ​ർ.​സി.​ടി.​സി ഹോ​ട്ട​ലു​ക​ളു​ടെ ന​ട​ത്തി​പ്പ്​ ക​രാ​ർ ന​ൽ​കി​യ​തി​ൽ ലാ​ലു​വും ഉ​ദ്യോ​ഗ​സ്​​ഥ​രും പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്​​െ​ത​ന്ന്​ കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പിച്ചിരുന്നു. ഹോ​ട്ട​ൽ അ​നു​വ​ദി​ച്ച​തി​ന്​ പ​ക​ര​മാ​യി പി.​സി. ഗു​പ്​​ത​യു​ടെ കു​ടും​ബ​ത്തി​​​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ക​മ്പ​നി​ക്ക്​ വി​പ​ണി​വി​ല​യെ​ക്കാ​ൾ കു​റ​ഞ്ഞ തു​ക​ക്ക്​ ഭൂ​മി കൈ​മാ​റി​യെ​ന്നും ഇൗ ​ക​മ്പ​നി​യു​ടെ ഒാ​ഹ​രി​ക​ൾ നാ​മ​മാ​ത്ര തു​ക ന​ൽ​കി റാ​ബ്​​റി ദേ​വി​യും തേ​ജ​സ്വി​യും വാ​ങ്ങി​യെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ക്കു​ന്നു.

ഇ​ട​പാ​ടി​നു​ള്ള പ​ണ​ത്തി​​​​െൻറ ഉ​റ​വി​ടം ദു​രൂ​ഹ​മാ​ണെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​തു​വ​രെ 44 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. ലാ​ലു ​െറ​യി​ൽ​വേ മ​ന്ത്രി ആ​യി​രു​ന്ന കാ​ല​ത്ത്​ കൈ​ക്കൂ​ലി വാ​ങ്ങി ഹോ​ട്ട​ൽ അ​നു​വ​ദി​െ​ച്ച​ന്ന്​ ആ​രോ​പി​ച്ച്​ സി.​ബി.​െ​എ നേ​ര​ത്തേ കേ​സെ​ടു​ത്തി​രു​ന്നു.

1990ലെ കാലിത്തീറ്റ കുംഭകോണക്കേസിൽ പ്രതിയായ​ ലാലു കഴിഞ്ഞ ഡിസംബർ മുതൽ ജയിലിലാണ്. അടുത്തിടെ പരോളിലിറങ്ങിയ ലാലു പിന്നീട്​ ചികിത്​സാർഥം ആശുപത്രിയിലായിരുന്നു. മൂന്നു മാസത്തേക്ക്​ കൂടി പരോൾ നീട്ടി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ ഝാർഖണ്ഡ്​ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹരജി തള്ളി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lalu Prasad Yadavmalayalam newsIRCTC scam
News Summary - IRCTC scam Lalu Yadav-India News
Next Story