Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിൻ യാത്രയുടെ...

ട്രെയിൻ യാത്രയുടെ അവസാന 30 മിനുട്ടിൽ ഇനി പുതപ്പില്ല; ​േമാഷണം തന്നെ കാരണം

text_fields
bookmark_border
ട്രെയിൻ യാത്രയുടെ അവസാന 30 മിനുട്ടിൽ ഇനി പുതപ്പില്ല; ​േമാഷണം തന്നെ കാരണം
cancel

ന്യൂഡൽഹി: ട്രെയിൻ യാത്ര സുഖകരമാക്കുവാൻ പല തരത്തിലുള്ള നടപടികളും റെയിൽവെ സ്വീകരിക്കുന്നുണ്ട്​. എന്നാൽ അവക്ക ്​ തുരങ്കം വെക്കുന്ന സമീപനം ചില യാത്രക്കാരിൽ നിന്നുണ്ടാകുന്നത്​ റെയിൽവെയെ വലക്കുകയാണ്​. ദീർഘദൂര യാത്രക്കാർക ്ക്​ നൽകുന്ന പുതപ്പ്​ യാത്രയുടെ അവസാന 30 മിനുട്ടിനു മുമ്പായി തിരികെ വാങ്ങിവെക്കാൻ നിർബന്ധിതമായിരിക്കുകയാണ്​ റെയിൽവെ. കാരണം മറ്റൊന്നുമല്ല, യാത്രക്കാരിൽ ചിലരുടെ മോഷണമാണ്​.

ട്രെയിനിൽ നിന്ന്​ പുതപ്പുകൾ, തലയിണകൾ, തലയിണ കവറുകൾ, സീലിങ്​ ഫാൻ, തുടങ്ങി ടോയ്​ലറ്റിൽ ഉപയോഗത്തിനുവെച്ച പാത്രം വരെ മോഷ്​ടിക്കപ്പെട്ടതായി റെയിൽവെ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഒക്​ടോബറിൽ റെയിൽവെ പുറത്തു വിട്ട കണക്കനുസരിച്ച്​ 2017ൽ 1.95 ലക്ഷം തുവാലകൾ, 81,736 കിടക്ക വിരികൾ, 55,573 തലയിണ കവറുകൾ, 5038 തലയിണകൾ, 7043 പുതപ്പുകൾ എന്നിവയും 200 ടോയ്​ലറ്റ്​ പാത്രങ്ങൾ, 1000 ടാപ്പുകൾ, 300 ഫ്ലഷ്​ പൈപ്പുകൾ തുടങ്ങിയവയും ദീർഘദൂര ട്രെയിനുകളിൽ നിന്ന്​ മോഷണം പോയിട്ടുണ്ട്​.

2018 ഏപ്രിൽ മുതൽ സെപ്​തംബർ വരെ ഏകദേശം 79,350 തൂവാലകൾ, 27,545 കിടക്ക വിരികൾ​, 21,050 തലയിണ കവറുകൾ, 2150 തലയിണകൾ, 2065 പുതപ്പുകൾ തുടങ്ങി 62 ലക്ഷം രൂപയോളം വില മതിക്കുന്ന സാധനങ്ങൾ ​മോഷണം പോയതായി റെയിൽവെ പുറത്തു വിട്ട കണക്കിൽ വ്യക്തമാക്കുന്നു.

തുടർന്നാണ്​ പുതപ്പുകളും മറ്റും യാത്രയുടെ അവസാന 30 മിനുട്ടിനുള്ളിൽ ശേഖരിച്ചുവെക്കാൻ കോച്ച്​ അറ്റൻറർമാർക്ക്​ നിർദേശം നൽകിയതായി റെയിൽവെ മന്ത്രി രാ​െജൻ ഗൊഹെയ്​ൻ ലോക്​സഭയെ അറിയിച്ചത്​. ഏതെങ്കിലും കാരണവശാൽ ലിനൻ സാധനങ്ങൾ കാണാതാവുകയോ തിരിച്ചു കിട്ടാതിരിക്കുകയോ ചെയ്​താൽ അതി​​​​​​െൻറ നഷ്​ടം ബന്ധപ്പെട്ട ഉദ്യോഗസ്​ഥരിൽ നിന്നോ ലിനൻ കരാറുകാരിൽ നിന്നോ ഇൗടാക്കാനാണ്​ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayirctcmalayalam newsmalayalam news onlineblanket
News Summary - IRCTC: railway won't give you blanket in last 30 minutes of your journey -india news
Next Story