Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓൺലൈൻ ടിക്കറ്റ്​...

ഓൺലൈൻ ടിക്കറ്റ്​ ബുക്കിങ്ങിൽ സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ

text_fields
bookmark_border
train service
cancel

ന്യൂഡൽഹി: ഓൺലൈൻ ടിക്കറ്റ്​ ബുക്കിങ്ങിൽ സുപ്രധാനമായ മാറ്റവുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്​ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ്​ മാറ്റം. പുതിയ തീരുമാനം പ്രകാരം ഇന്ത്യൻ റെയിൽവേ വെബ്​സൈറ്റിലൂടെയും ആപിലൂടേയും ബുക്ക്​ ചെയ്​ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി റീഫണ്ട്​ നൽകുമെന്നാണ്​ റെയിൽവേ പ്രഖ്യാപനം.

ടിക്കറ്റ്​ ബുക്ക്​ ചെയ്യു​േമ്പാൾ ഐ.ആർ.ടി.സിയുടെ പേയ്​മെൻറ്​ ഗേറ്റ്​വേയായ ഐ.ആർ.ടി.സി- ഐപേ വഴി പണമടച്ചവർക്കാണ്​ അതിവേഗത്തിൽ പണം തിരികെ ലഭിക്കുക. 2019ലാണ്​ ഇന്ത്യൻ റെയിൽവേ ഐ.ആർ.ടി.സി-ഐപേ സംവിധാനം അവതരിപ്പിച്ചത്​. കേന്ദ്രസർക്കാറി​െൻറ ഡിജിറ്റൽ ഇന്ത്യ കാമ്പയിനി​െൻറ ഭാഗമായിട്ടായിരുന്നു ഐപേയുടെ അവതരണം.

നിലവിൽ ടിക്കറ്റ്​ റദ്ദാക്കുന്നവർക്ക്​ റീഫണ്ട്​ ലഭിക്കാൻ രണ്ട്​ മുതൽ മൂന്ന്​ ദിവസം വരെ എടുക്കാറുണ്ട്​. പുതിയ സംവിധാനം ട്രെയിൻ യാത്രക്കാർക്ക്​ ഗുണകരമാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഇന്ത്യൻ റെയിൽവേ വക്​താവ്​ പറഞ്ഞു. ഐ.ആർ.ടി.സി-ഐപേയുടെ യൂസർ ഇൻറർഫേസിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayirctc
News Summary - IRCTC introduces major changes for online railway booking. Check here
Next Story