Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാലഡും അച്ചാറും തൈരും പുറത്തായേക്കും;വന്ദേഭാരതിലെ ഭക്ഷണ മെനു വെട്ടിച്ചുരുക്കി റെയിൽവേ

text_fields
bookmark_border
IRCTC Cuts Vande Bharat Food Menu
cancel

ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനുവിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. നേരത്തേ എട്ടുമുതൽ പത്തുവരെ വിഭവങ്ങൾ ഉൾപ്പെടുത്തിയിരുന്ന മെനു നാലായി ചുരുക്കി. കൂടുതൽ വിഭവങ്ങൾ നൽകുന്നതിനുപകരം ലഭ്യമാക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, പുതുമ, സ്ഥിരത എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി) അധികൃതർ വ്യക്തമാക്കി.

ഭക്ഷണവിഭവങ്ങളുടെ എണ്ണം കുറക്കുന്നതിലൂടെ ഓരോ വിഭവത്തിന്റെയും ഗുണനിലവാരവും ശുചിത്വവും കൃത്യമായി നിരീക്ഷിക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം, ഭക്ഷണത്തിന്റെ അളവിൽ കുറവുണ്ടാകില്ല. പുതിയ രീതി അടുത്തിടെ സർവിസ് ആരംഭിച്ച മുംബൈ–ബംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. മറ്റ് ട്രെയിനുകളിലേക്കും ഇത് വ്യാപിപ്പിച്ചേക്കും.

പ്രഭാതഭക്ഷണത്തിന് ഇഡ്ഡലി, വട, ഉപ്പുമാവ്, പൊഹ എന്നിവയാണ് പ്രധാന ഓപ്ഷനുകൾ. ചട്ണിയും സാമ്പാറും ഒപ്പമുണ്ടാകും. ഉച്ചഭക്ഷണത്തിലും അത്താഴത്തിലും സസ്യാഹാരികൾക്ക് ചപ്പാത്തി, ചോറ്, ദാൽ, കറി എന്നിവയും മാംസാഹാരികൾക്ക് ചിക്കൻ വിഭവവുമാണ് നൽകുക. നേരത്തേ സാലഡ്, അച്ചാർ, തൈര്, വിവിധ പച്ചക്കറി വിഭവങ്ങൾ എന്നിവയും ഭക്ഷണത്തോടൊപ്പം നൽകിയിരുന്നു. ബിസ്കറ്റ്, ചിപ്സ് തുടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾ ഭക്ഷണപ്പൊതിയിൽനിന്ന് ഒഴിവാക്കി പ്രത്യേകം വിൽക്കുന്നതും ആലോചനയിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട യാത്രക്കാരുടെ പരാതിയിലാണ് മെനു പരിഷ്കരണം. ഒക്ടോബർ ഒന്നുമുതൽ നവംബർ 15 വരെയുള്ള കാലയളവിൽ ഐ.ആർ.സി.ടി.സിയുടെ വെസ്റ്റ് സോണിൽ കാറ്ററിങ് പരാതികൾ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 10 ശതമാനം കുറഞ്ഞതായും അധികൃതർ അറിയിച്ചു. ഭക്ഷണവിതരണ യൂനിറ്റുകളിലെ പരിശോധനയും ശുചിത്വ നിരീക്ഷണവും പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IRCTC Cuts Vande Bharat Food Menu
Next Story