Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇറാൻ-യു.എസ് സമാധാന...

ഇറാൻ-യു.എസ് സമാധാന ചർച്ചകൾ വഴിമുട്ടി; നയതന്ത്ര ചർച്ചകൾ വേണമെന്ന് ഇന്ത്യ

text_fields
bookmark_border
ഇറാൻ-യു.എസ് സമാധാന ചർച്ചകൾ വഴിമുട്ടി; നയതന്ത്ര ചർച്ചകൾ വേണമെന്ന് ഇന്ത്യ
cancel

ന്യൂഡൽഹി:ഇറാനും യുഎസും തമ്മിലുള്ള സമാധാന ചർച്ചകൾ വീണ്ടും പ്രതിസന്ധിയിലായ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ‘ചർച്ചകളും നയതന്ത്രവും’ അടിയന്തിരമായി പുതുക്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ലബനാനിലെ ഇസ്രായേലിന്റെ വർദ്ധിച്ചുവരുന്ന സൈനിക നടപടികളിലും ഗാസയിലെ തുടർച്ചയായ ആക്രമണങ്ങളിലും പ്രതിഷേധിച്ച് വാഷിങ്ടണുമായുള്ള ചർച്ചകൾ താൽക്കാലികമായി നിർത്തിവെക്കാൻ ഇറാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ ഈ അടിയന്തര പ്രതികരണം.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ചൊവ്വാഴ്ച ഇന്ത്യയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ സംഭവവികാസങ്ങൾ ന്യൂഡൽഹി അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണെന്നും സാധാരണ നിലയിലേക്ക് എത്രയും വേഗം തിരിച്ചെത്താൻ നയതന്ത്ര ഇടപെടലുകൾ മാത്രമാണ് ഏക പോംവഴിയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഏപ്രിൽ മാസത്തിൽ ഇരുവിഭാഗവും തമ്മിൽ താൽക്കാലിക വെടിനിർത്തൽ ധാരണകളിൽ എത്തിയിരുന്നെങ്കിലും, ലബനാനിലെയും ഗാസയിലെയും പുതിയ സൈനിക നീക്കങ്ങൾ സ്ഥിതിഗതികൾ വീണ്ടും വഷളാക്കി. ഇസ്രായേൽ നടത്തിയ പുതിയ ആക്രമണങ്ങൾക്ക് പിന്നാലെ അമേരിക്കയുമായുള്ള പരോക്ഷ ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചതായി ഇറാൻ അറിയിച്ചിട്ടുണ്ട്. ലബനാനിലെയും ഗാസയിലെയും ആക്രമണങ്ങൾ അവസാനിപ്പിക്കാതെ ചർച്ചകൾക്ക് മുന്നോട്ട് പോകാനാകില്ലെന്നാണ് തെഹ്‌റാന്റെ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peace talkIran-US ClashIndiaLatest News
News Summary - Iran-US peace talks stall; India calls for continued discussions
Next Story