ന്യൂഡൽഹി: ഇറാൻ പ്രസിഡൻറ് ഡോ. ഹസൻ റൂഹാനി മൂന്നുദിവസത്തെ സന്ദർശനത്തിന് വ്യാഴാഴ്ച ഇന്ത്യയിലെത്തും. 2013 ആഗസ്റ്റിൽ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് റൂഹാനി എത്തുന്നത്. ഹൈദരാബാദിലാണ് ഇറാൻ പ്രസിഡൻറ് ആദ്യമെത്തുന്നത്. ശനിയാഴ്ചയാണ് ഡൽഹി സന്ദർശനം. റൂഹാനി മക്ക മസ്ജിദിൽ വെള്ളിയാഴ്ചനമസ്കാരത്തിൽ പെങ്കടുക്കുകയും തുടർന്ന് സംസാരിക്കുകയും ചെയ്യും. ഒരു രാഷ്ട്രത്തലവൻ ഇവിടെ വെള്ളിയാഴ്ചനമസ്കാരത്തിൽ പെങ്കടുക്കുന്നത് ആദ്യമാണ്. ഡൽഹിയിൽ വെച്ച് പരസ്പരബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് വിപുലചർച്ചകൾ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 17ന് ചർച്ച നിശ്ചയിച്ചിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2018 8:23 AM GMT Updated On
date_range 2018-08-16T09:29:59+05:30ഇറാൻ പ്രസിഡൻറ് റൂഹാനി ഇന്ന് ഹൈദരാബാദിൽ
text_fieldsNext Story