Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനയുടെ വൻ സാമ്പത്തിക...

ചൈനയുടെ വൻ സാമ്പത്തിക സഹായം; ഛാബഹാറിൽ നിന്നും ഇന്ത്യയെ ഒഴിവാക്കി ഇറാൻ

text_fields
bookmark_border
ചൈനയുടെ വൻ സാമ്പത്തിക സഹായം; ഛാബഹാറിൽ നിന്നും ഇന്ത്യയെ ഒഴിവാക്കി ഇറാൻ
cancel

തെഹ്​റാൻ: ഛാബഹാർ തുറമുഖത്തുനിന്ന്​ അഫ്​ഗാനിസ്​​താൻ അതിർത്തിയായ സഹെദാൻ വരെ നിർമിക്കുന്ന റെയിൽ പാത കരാറിൽനിന്ന്​ ഇന്ത്യയെ ഒഴിവാക്കി ഇറാൻ. 400 ദശലക്ഷം ഡോളറി​​െൻറ നിർമാണ പ്രവൃത്തി സ്വന്തം വിഭവ ശേഷി ഉപയോഗിച്ച്​ നിർവഹിക്കുമെന്നും ഇറാൻ ​പ്രഖ്യാപിച്ചു. ഇറാന്​ ചൈന 400 ബില്യൺ ഡോളറി​​െൻറ സഹായം 25 വർഷ​ത്തേക്ക്​ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്​ പദ്ധതിയിൽനിന്ന്​ ഇന്ത്യയെ ഒഴിവാക്കിയത്​.

നാലു​ വർഷം മുമ്പ്​ ഒപ്പിട്ട കരാർ പ്രകാരം നിർമാണം ആരംഭിച്ചില്ലെന്നും ഫണ്ട്​ അനുവദിച്ചില്ലെന്നും പറഞ്ഞാണ്​ ഇറാൻ നടപടി. 628 കിലോമീറ്ററുള്ള റെയിൽവേ ലൈനി​െൻറ നിർമാണോദ്​ഘാടനം കഴിഞ്ഞ ദിവസം ഇറാനിയൻ ഗതാഗത-നഗര വികസന മന്ത്രി മുഹമ്മദ്​ ഇസ്​ലാമി നിർവഹിക്കുകയും 2022നകം പദ്ധതി  പൂർത്തിയാക്കുമെന്ന്​ പ്രഖ്യാപിക്കുകയും ചെയ്​തു. 

അഫ്​ഗാനിസ്​താനിലേക്കും മധ്യേഷ്യയിലേക്കും ബദൽ ഗതാഗത പാത എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിക്ക്​ 2016ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശനവേളയിലാണ്​ കരാർ ഒപ്പിട്ടത്​. ഇറാൻ പ്രസിഡൻറ്​ ഹസൻ റൂഹാനി, അഫ്​ഗാനിസ്​താൻ പ്രസിഡൻറ്​ ഗനി എന്നിവരും ഉൾപ്പെട്ട  ത്രിരാഷ്​ട്ര കരാറായിരുന്നു. ഇന്ത്യൻ റെയിൽവേസ്​ കൺസ്​​ട്രക്​ഷൻ ലിമിറ്റഡും (ഇർകോൺ) ഇറാനിയൻ റെയിൽവേസും  ധാരണപത്രവും ഒപ്പുവെച്ചു.

1.6 ബില്യൺ ഡോളറി​​െൻറ സാമ്പത്തിക ചെലവ്​ അടക്കം മുഴുവൻ കാര്യങ്ങളും ഇർകോൺ ഏ​െറ്റടുത്തു. നിരവധി  തവണ ഇന്ത്യൻ എൻജിനീയർമാർ സ്ഥലം സന്ദർശിച്ചെങ്കിലും നിർമാണ പ്രവൃത്തികൾ ആരംഭിച്ചില്ല. അമേരിക്കയുടെ ഉപരോധം ഭയന്നാണ്​ ഇന്ത്യ പദ്ധതി  സാവധാനത്തിലാക്കിയതെന്ന ആ​േക്ഷപവും ഉയർന്നിരുന്നു. അമേരിക്കൻ ഉപരോധ ഭീഷണി മൂലം ഇറാനിൽനിന്ന്​ എണ്ണ ഇറക്കുമതിയും നിർത്തി. 

അതേസമയം, അവസരം മുതലെടുത്ത്​ ചൈന വൻ പദ്ധതികളാണ്​ ഇറാനിൽ ആരംഭിക്കുന്നത്​. 25 വർഷത്തെ തന്ത്രപ്രധാന പങ്കാളിത്ത കരാറിലൂടെ  ചബഹാർ ഡ്യൂട്ടി ഫ്രീ സോൺ, ഓയിൽ റി​ൈഫനറി, ചബഹാർ തുറമുഖത്ത്​ ശക്തമായ സാന്നിധ്യം എന്നിവ ചൈനക്ക്​ ലഭിക്കും. ഇതോടൊപ്പം ഇറാനി​​െൻറ  അടിസ്ഥാന സൗകര്യ-ഗതാഗത മേഖലയിലും ചൈനീസ്​ പങ്കാളിത്തമുണ്ടാകും.

അതേസമയം, ഇന്ത്യ ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന ചബഹാർ തുറമുഖം ചൈനക്ക്​ പാട്ടത്തിന്​ നൽകിയെന്ന റിപ്പോർട്ടുകൾ ഇറാനിയൻ അധികൃതർ നിഷേധിച്ചു. ചൈന നിയ​ന്ത്രിക്കുന്ന പാക്​ തുറമുഖമായ ബന്ദർ ഇ ജാസ്​കുമായി  ചബഹാർ തുറമുഖം പങ്കാളിത്തത്തിന്​ ധാരണയായിരുന്നു. അമേരിക്കയുടെ ഉപരോധത്തിൽ വലയുന്ന ഇറാന്​ ചൈനീസ്​ പങ്കാളിത്തം വലിയ  സഹായമാകു​കയാണ്​. അതേസമയം, ഇന്ത്യക്ക്​ തന്ത്രപ്രധാന മേഖലയിലെ പങ്കാളിത്തം നഷ്​ടമാകുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-iranindia-chinaChabahar
News Summary - Iran drops India from Chabahar rail project, cites funding delay -india news
Next Story