ഐ.പി.എസ് ഓഫിസറുടെ ആത്മഹത്യ ജാതി അധിക്ഷേപം മൂലമെന്ന്; വിവാദം
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഹരിയാന അഡീഷനല്‍ ഡറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (എ.ഡി.ജി.പി) വൈ പുരണ്‍ കുമാറിന്റെ ആത്മഹത്യയിൽ ഹരിയാനയിൽ പ്രതിഷേധം ആളിക്കത്തുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പീഡനം ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയാണ് ചണ്ഡീഗഢിലെ വസതിയിൽ ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥൻ ആത്മഹത്യചെയ്തത്.
ജാതിയുടെ പേരിൽ ഭർത്താവിനെ അധിക്ഷേപിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥന്റെ ഭാര്യ അംനീത് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതിഷേധം കനത്തതോടെ ഡി.ജി.പി ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
എഫ്.ഐ.ആറിൽ ഡി.ജി.പിയുടെ പേര് ഉൾപ്പെടുത്തിയാൽ മാത്രമേ പോസ്റ്റ്മോർട്ടത്തിന് മൃതദേഹം വിട്ടുനൽകൂവെന്ന് കുടുംബം നിലപാട് എടുത്തിരുന്നു. ബി.ജെ.പി-ആർ.എസ്.എസിന്റെ ‘മനുവാദി’ വ്യവസ്ഥിതിയുടെ ഫലമാണ് ഈ സംഭവമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കുറ്റപ്പെടുത്തി. ഐ.പി.എസ് ഉദ്യോഗസ്ഥനു പോലും ജാതി കാരണം അപമാനവും അനീതിയും സഹിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ സാധാരണ ദലിതരുടെ അവസ്ഥ ഭയപ്പെടുത്തുന്നതാണെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

