Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി എം.പിയുടെ...

ബി.ജെ.പി എം.പിയുടെ പുരസ്​കാരം നിരസിച്ച്​ ​െഎ.ജി ഡി. രൂപ

text_fields
bookmark_border
ബി.ജെ.പി എം.പിയുടെ പുരസ്​കാരം നിരസിച്ച്​ ​െഎ.ജി ഡി. രൂപ
cancel

ബം​ഗ​ളൂ​രു: ഉയർന്ന തുക സമ്മാനമായി ലഭിക്കുന്ന ‘നമ്മ ബംഗളൂരു’ പുരസ്​കാരം നിരസിച്ച്​ ​െഎ.ജി ഡി. രൂപ. സന്നദ്ധ സംഘടനയായ ‘നമ്മ ബംഗളൂരു’ ഫൗണ്ടേഷന്​ അയച്ച കത്തിൽ ഇൗ പുരസ്​കാരം സ്വീകരിക്കാൻ  ത​​​​െൻറ മനഃസാക്ഷി അനുവദിക്കുന്നില്ലെന്ന്​ വ്യക്​തമാക്കി. 

വ്യാപാരിയും ബി.ജെ.പി രാജ്യസഭാ എംപിയുമായ രാജീവ്​ ചന്ദ്രശേഖർ സ്​ഥാപിച്ചതാണ്​ നമ്മ ബംഗളൂരു ഫൗണ്ടേഷൻ. വിവിധ മേഖലകളിൽ മികച്ച ​സേവനമനുഷ്​ടിക്കുന്നവർക്ക്​ നൽകുന്ന പുരസ്​കാരത്തി​​​​െൻറ ഒമ്പതാം എഡിഷനിലാണ്​ ഡി. രൂപ തിരഞ്ഞെടുക്കപ്പെട്ടത്​.

രണ്ടു കോടി രുപ കൈക്കൂലി വാങ്ങി പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ജയലളിതയുടെ തോഴി ശ​ശി​ക​ല​ക്ക്​ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്ന ഡി. രൂപ റിപ്പോർട്ട്​ വിവാദമായിരുന്നു. ഇതേ തുടർന്ന്​ ജയിൽ ചുമതലയിൽ നിന്നും രൂപയെ കഴിഞ്ഞ വർഷം ട്രാഫിക്കിലേക്ക്​​ സ്​ഥലം മാറ്റിയിരുന്നു. നിലവിൽ ബംഗളൂരുവിലെ ഹോം ഗാർഡ്​, സിവിൽ ഡിഫൻസ്​ ​െഎ.ജിയാണ്​ ഡി. രൂപ. 

‘എല്ലാ സർക്കാർ ഉദ്യോഗസ്​ഥരും രാഷ്​ട്രീയ ലക്ഷ്യങ്ങളുള്ള സംഘടനകളുമായും പ്രസ്​ഥാനങ്ങളുമായും അകലം പാലിക്കുകയും നിഷ്​പക്ഷത വച്ചുപുലർത്തുകയും ചെയ്യണം’. ‘എന്നാൽ മാത്രമേ ജനങ്ങളുടെ മുമ്പിൽ നല്ലതും കളങ്കരഹിതവുമായ പ്രതിച്ഛായ സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ’ എന്ന്​ ഡി. രൂപ ഫൗണ്ടേഷനയച്ച കത്തിൽ പറയുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ ഇത്​ വളരെ പ്രാധാന്യമർഹിക്കുന്നുണ്ടെന്നും രൂപ കൂട്ടിച്ചേർത്തു.

ഗവൺമ​​​െൻറ്​ ഒഫീഷ്യൽ ഒാഫ്​ ദി ഇയർ എന്ന പുരസ്​കാരത്തിനാണ്​ രൂപയെ നാമനിർദേശം ചെയ്​തത്​​. എട്ട്​ സർക്കാർ ഉദ്യോഗസ്​ഥരിൽ നിന്നും തിരഞ്ഞെടുക്കുന്ന വിജയിയുടെ പേര്​​ ബംഗളൂരുവിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വച്ചാണ്​​ പ്രഖ്യാപിക്കുക.

ബംഗളൂരു ​െസൻട്രൽ ജയിലിൽ ശശികലക്ക്​ മാത്രമായി അടുക്കളയും പരിചാരകരുമു​െണ്ടന്നും ഇൗ സൗകര്യങ്ങൾ ലഭിക്കാൻ ​ജയിൽ ഡി.ജി.പി എ​ച്ച്.​എ​ൻ. സ​ത്യ​നാ​രാ​യ​ണ റാ​വുവിന്​ രണ്ടു​ കോടി കൈക്കൂലി നൽകിയെന്നുമായിരുന്നു​ രൂപ ക​െണ്ടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajeev Chandrasekharmalayalam newsD Roopa IPSrefuses Namma Bengaluru Awards
News Summary - IPS D Roopa refuses to accept 'Namma Bengaluru Awards'-india news
Next Story