ന്യൂഡൽഹി: രാമക്ഷേത്രം നിർമിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഒാഫീസർ സുര്യകുമാർ ശുക്ലയുടെ നടപടിയെ വിമർശിച്ച് െഎ.പി.എസ് അസോസിയേഷൻ. ഇന്ത്യൻ പൊലീസ് സർവീസിെൻറ നിഷ്പക്ഷതക്കും സത്യസന്ധതക്കും എതിരായ നടപടിയാണ് സുര്യകുമാർ ശുക്ലയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും െഎ.പി.എസ് അസോസിയേഷൻ വ്യക്തമാക്കി. ട്വിറ്ററിലുടെയായിരുന്നു അസോസിയേഷെൻറ വിമർശനം.
കഴിഞ്ഞ ദിവസം രാമക്ഷേത്ര അജണ്ടയുമായി ലഖ്നോവിൽ നടന്ന പരിപാടിയിലാണ് സൂര്യകുമാർ ശുക്ല വിവാദ പ്രസ്താവന നടത്തിയത്. രാമഭക്തരായ നമ്മൾ രാമക്ഷേത്രം നിർമിക്കുമെന്നായിരുന്നു ശുക്ലയുടെ പ്രതിജ്ഞ. ഇത് പരിപാടിയിൽ പെങ്കടുത്ത മറ്റുള്ളവരും ഏറ്റുചൊല്ലുകയായിരുന്നു. ശുക്ല പ്രതിജ്ഞ ചൊല്ലുന്നതിെൻറ വീഡിയോ പ്രചരിച്ചതോടെയാണ് വിവാദമായത്.