Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.പി.എല്‍ പത്താം സീസണ് ഏപ്രില്‍ അഞ്ചു മുതല്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം പതിപ്പ് അടുത്ത വര്‍ഷം ഏപ്രില്‍ അഞ്ചിന് തുടങ്ങും. താരലേലം ഫെബ്രുവരി നാലിന് ബംഗളൂരുവില്‍ നടക്കും. ഫ്രാഞ്ചൈസികളുടെ ശില്പശാല ദുബൈയിലായിരിക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര മാര്‍ച്ച് 29ന് അവസാനിച്ച് ഒരാഴ്ചക്കകമാണ് ഐ.പി.എല്‍ തുടങ്ങുക. അന്താരാഷ്ട്ര പരമ്പരക്കും ഐ.പി.എല്ലിനും ഇടയില്‍ ചുരുങ്ങിയത് 15 ദിവസത്തെ ഇടവേളയെങ്കിലുമുണ്ടാവണമെന്ന് ജസ്റ്റിസ് ലോധ കമ്മിറ്റി നിര്‍ദേശിച്ചിരുന്നെങ്കിലും ബി.സി.സി.ഐ ഇത് കണക്കിലെടുത്തിട്ടില്ല.
Next Story
