തെരഞ്ഞെടുപ്പ് പ്രചാരണ പത്രികക്ക് ആശയം സമർപ്പിക്കുന്നവർക്ക് ഐഫോൺ സമ്മാനമായി നൽകുമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണ പത്രികക്ക് ആശയം സമർപ്പിക്കുന്നവർക്ക് പണവും ഐഫോണും സമ്മാനമായി നൽകാനൊരുങ്ങി കോൺഗ്രസ്. അസമിലെ കോൺഗ്രസ് കമ്മിറ്റിയാണ് ഐഫോൺ നൽകുമെന്ന് അറിയിച്ചത്. ചെറിയ വിഡിയോകളുടെ രൂപത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ പത്രികക്കായി ആശയങ്ങൾ സമർപ്പിക്കേണ്ടത്.
പാർട്ടി എം.പി ഗൗരവ് ഗൊഗോയിയാണ് ഇക്കാര്യം അറിയിച്ചത്. "അസമിനെ രക്ഷിക്കാം" എന്ന കോൺഗ്രസിന്‍റെ കാമ്പയിനിന്‍റെ ഭാഗമായാണ് ഐഫോൺ സമ്മാനം നൽകുന്നത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് അയക്കേണ്ടത്. എല്ലാ ദിവസവും വരുന്ന വിഡിയോകൾ പരിശോധിച്ച് മികച്ചതിന് ഐഫോൺ നൽകും. മറ്റുള്ള വിഡിയോകൾക്ക് പണവും സമ്മാനമായി നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു.
സി.എ.എ സമരത്തിന്‍റെ സമയത്ത് പൊലീസ് അതിക്രമങ്ങൾ ജനങ്ങളെ അറിയിക്കാൻ ചെറിയ വിഡിയോകൾ സഹായിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തും വിഡിയോകൾ ഉപയോഗപ്പെടുത്താൻ കോൺഗ്രസ് നീക്കം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

