Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐഫോൺ ഡ്യുവോയുടെ സ്ക്രീൻ മാറ്റാൻ വേണം 1.49 ലക്ഷം രൂപ; 18 പ്രോയെ വെല്ലുന്ന റിപ്പയറിങ് ചെലവ്, അമ്പരന്ന് ഉപയോക്താക്കൾ

text_fields
bookmark_border
https://www.madhyamam.com/tags/iPhone
cancel

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഐഫോൺ ഡ്യൂവോ ഒക്ടോബർ 23 മുതൽ വിപണിയിലെത്തും. 299900 രൂപബ വിലയുള്ള ഫോണിന്‍റെ റിപ്പയറിങ് നിരക്കുകൾ പുറത്തു വന്നിരിക്കുകയാണ്. ഫോണിന്റെ വില പോലെ തന്നെ ഇതിന്റെ റിപ്പയർ ചെലവും ഉപയോക്താക്കളെ ആശ്ചര്യപ്പെടുത്തും. ഫോണിന്റെ അകത്തെ ഡിസ്പ്ലേ സ്ക്രീൻ മാത്രം മാറ്റിസ്ഥാപിക്കാൻ 149900 രൂപയാണ് ഇന്ത്യയിൽ ചെലവ്. ഇത് ഫോണിന്റെ പ്രാരംഭ വിലയായ 299900 രൂപയുടെ പകുതിയോളം വരും. കൂടാതെ, വിപണിയിൽ പുതിയതായി എത്തിയ ഐഫോൺ 18 പ്രോയുടെ വിലയോട് അടുത്തുവരുന്നതുമാണ് ഈ തുക.

കഴിഞ്ഞ സെപ്റ്റംബറിലാണ് ആപ്പിൾ ഐഫോൺ ഡ്യൂവോ വിപണിയിലെത്തിച്ചത്. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വിലകൂടിയ ഐഫോൺ മോഡലാണിത്. പ്രീ-ഓർഡറുകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും ഈ ഫോൺ കൈകാര്യം ചെയ്യുമ്പോൾ ഉപയോക്താക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ടി വരുമെന്ന് തീർച്ചയാണ്.

ആപ്പിളിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഐഫോൺ ഡ്യുവോയുടെ റിപ്പയർ നിരക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് അകത്തെ ഡിസ്പ്ലേ മാറ്റാൻ 149900 രൂപയാണ് ചെലവാകുന്നത്. റിപ്പയർ നിരക്കുകളിൽ ഏറ്റവും ഉയർന്ന നിരക്കും ഇത് തന്നെയാണ്. പുറത്തെ ഡിസ്പ്ലേ സ്ക്രീൻ മാറ്റാൻ 42900 രൂപ നൽകണം. ബാക്ക് ഗ്ലാസ് കേടയാൽ 20900 വും ബാറ്ററി മാറ്റാൻ 24900 രൂപയും ചെലവാകും. പിൻകാമറ കേടയാൽ 26900 രൂപയാണ് നൽകേണ്ടത്. മറ്റ് പ്രധാന കേടുപാടുകൾക്ക് 224900 വരെ ഈടാക്കും.

ഉയർന്ന റിപ്പയർ ചെലവുകൾ ഒഴിവാക്കാൻ ആപ്പിൾ കെയർ പ്ലാൻ എടുക്കുന്നത് ഉപയോക്താക്കൾക്ക് സഹായകരമാകും. എന്നാൽ ഈ പ്ലാനിന്റെ നിരക്കും വളരെ ഉയർന്നതാണ്. ഐഫോൺ ഡ്യൂവോക്കുള്ള ആപ്പിൾ കെയർ പ്ലാനിന് 51900 രൂപയാണ് വില. ഇത് അപകടങ്ങൾ മൂലമുണ്ടാകുന്ന കേടുപാടുകൾക്ക് പരിരക്ഷ നൽകുന്നുവെങ്കിലും ഓരോ തവണ റിപ്പയർ ചെയ്യുമ്പോഴും നിശ്ചിത സർവീസ് ഫീസ് നൽകണം. ഏകദേശം 52000 രൂപ മുടക്കി ആപ്പിൾ കെയർ പ്ലാൻ എടുത്താൽ, ലക്ഷക്കണക്കിന് രൂപയുടെ റിപ്പയർ ചെലവുകളിൽ നിന്നും ഉപയോക്താക്കൾക്ക് വലിയ തുക ലാഭിക്കാൻ സാധിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - iphone duo repairing rate published
Next Story