Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ.ഡിക്ക്​...

ഇ.ഡിക്ക്​ കീഴടങ്ങാനുള്ള അപേക്ഷ തള്ളി; ചിദംബരം തിഹാറിൽ തുടരും

text_fields
bookmark_border
chidabaram
cancel

ന്യൂഡൽഹി: സി.ബി.​െഎയുടെ ​െഎ.എൻ.എക്​സ്​ മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മു​ൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്​ നേ താവുമായ പി. ചിദംബരത്തിന്​ തിരിച്ചടി.

ഇതേ വിഷയത്തിൽ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റി(ഇ.ഡി)ന്​​ മുമ്പാകെ കീഴടങ്ങാൻ അനുമതി തേടി ചിദംബരം സമർപ്പിച്ച അപേക്ഷ ഡൽഹി റോസ്​ അവന്യൂ പ്രത്യേക കോടതി ജഡ്​ജി അജയ്​ കുമാർ കുഹാർ തള്ളി. ചിദംബരത്തെ അറസ്​റ്റ്​ ചെയ്യണമെന്നും അത്​ തങ്ങൾക്ക്​ ആവശ്യമുള്ളപ്പോൾ ചെയ്യുമെന്നുമാണ്​ ഇ.ഡിക്ക്​ വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്​.

എന്നാൽ, ചിദംബരത്തെ ഏതുവിധേനയും 15 ദിവസം ജയിലിൽ പാർപ്പിക്കാനാണ്​ തുഷാർ മേത്ത ഇത്തരമൊരു വാദം നടത്തുന്നതെന്ന്​ ചിദംബരത്തിനുവേണ്ടി ഹാജരായ കപിൽ സിബൽ ബോധിപ്പിച്ചു. എന്നാൽ, തുഷാർ മേത്തയുടെ വാദം അംഗീകരിച്ച കോടതി, കീഴടങ്ങാൻ അവസരം നൽകാതെ ചിദംബരം തിഹാർ ജയിലിൽ ഇൗമാസം 19 വരെ തുടര​െട്ട എന്നു​ വെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsP.ChidabaramINX media case
News Summary - INX Media case: Delhi court order in chidabaram plea-india news
Next Story