Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺട്രാക്ടറുടെ മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷണത്തിൽ വ്യക്തമാകും -കർണാടക മുഖ്യമന്ത്രി ബൊമ്മെ

text_fields
bookmark_border
അന്വേഷണം പൂർത്തിയാകുന്നത് വരെ നമുക്ക് കാത്തിരിക്കാമെന്നും ബൊമ്മെ
കോൺട്രാക്ടറുടെ മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷണത്തിൽ വ്യക്തമാകും -കർണാടക മുഖ്യമന്ത്രി ബൊമ്മെ
cancel
Listen to this Article

ബംഗളൂരു: സിവിൽ കോൺട്രാക്ടറും ബി.ജെ.പി പ്രവർത്തകനുമായ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ആത്മഹത്യയിൽ കർണാടക ഗ്രാമീണ വികസന- പഞ്ചായത്തീരാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്ന് പൊലീസിന്‍റെ സമഗ്രമായ അന്വേഷണത്തിൽ വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണത്തിലൂടെ താന്‍ കുറ്റ മുക്തനാകുമെന്ന് കെ.എസ്. ഈശ്വരപ്പക്ക് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ നമുക്ക് കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈശ്വരപ്പയുടെ രാജിക്ക് വേണ്ടി സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങൾ നടത്തിയ കേൺഗ്രസിനെ അദ്ദേഹം നിശിതമായി വിമർശിച്ചു. കോൺഗ്രസുകാർ ജഡ്ജിയായും പ്രോസിക്യൂട്ടറായും പ്രവർത്തിക്കേണ്ടതില്ലെന്നും എങ്ങനെ കേസുമായി മുന്നോട്ട് പോകണമെന്ന് പൊലീസിന് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഓഫീസർ ഗണപതിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ കെ.ജി ജോർജിനെ പൊലീസോ സിബിഐയോ അറസ്റ്റ് ചെയ്തോ എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് സന്തോഷ് പാട്ടീലിനെ ഉഡുപ്പിയിലെ ഹോട്ടൽ മുറിയിൽ വിഷം അകത്തുചെന്ന് മരിച്ചനിലയിൽ കണ്ടെത്തുന്നത്. കരാർ പ്രവൃത്തിക്ക് 40 ശതമാനം കമീഷൻ മന്ത്രി ഈശ്വരപ്പയും സഹായികളും ആവശ്യപ്പെട്ടതായി സന്തോഷ് പരാതി നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. മരണത്തിന് ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്ന് സൂചിപ്പിച്ചുള്ള ഒരു സന്ദേശവും സന്തോഷ് സുഹൃത്തിന് അയച്ചിരുന്നു.

സന്തോഷിന്‍റെ ബന്ധു പ്രശാന്ത് പാട്ടീൽ നൽകിയ പരാതിയിൽ ആത്മഹത്യ പ്രേരണ കുറ്റം (ഐ.പി.സി 306 വകുപ്പ്) ചുമത്തിയാണ് ഈശ്വരപ്പക്കും സഹായികളായ ബസവരാജു, രമേശ്, എന്നിവർക്കുമെതിരെ ഉഡുപ്പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Investigation will reveal if there's conspiracy: Bommai on contractor death case
Next Story