Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറസ്റ്റ് ചെയ്യുന്ന വ്യക്തിയെ കാരണം രേഖാമൂലവും മനസ്സിലാകുന്ന ഭാഷയിലും അറിയിക്കണം: സുപ്രീം കോടതി

text_fields
bookmark_border
https://www.madhyamam.com/tags/suprime-court
cancel

ന്യൂഡൽഹി: അറസ്റ്റിലായ വ്യക്തിക്ക് അറസ്റ്റിന്റെ കാരണങ്ങൾ രേഖാമൂലവും അവർക്ക് മനസ്സിലാകുന്ന ഭാഷയിലും അന്വേഷണ ഏജൻസികൾ നൽകണമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഉജ്ജൽ ഭൂയാൻ, അതുൽ ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. പഞ്ചാബിലെ ശിരോമണി അകാലിദൾ നേതാവിന്‍റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇത്തരമൊരു നിർദേശം നൽകിയത്.

കുറ്റകൃത്യത്തിന്റെ സ്വഭാവമോ ഗൗരവമോ നോക്കാതെ, ഭരണഘടനയുടെ ആർട്ടിക്കിൾ 22(1) ഉറപ്പുനൽകുന്ന ഈ സുരക്ഷാ മുൻകരുതൽ ഏവർക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (PMLA), യു.എ.പി.എ (UAPA) തുടങ്ങിയ പ്രത്യേക നിയമങ്ങൾ പ്രകാരമുള്ള അറസ്റ്റുകൾക്കും ഈ വ്യവസ്ഥ ബാധകമാണെന്ന് കോടതി ഓർമ്മിപ്പിച്ചു.

ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുന്നതിന്‍റെ കാരണം രേഖാമൂലം എഴുതി നൽകുകയും വ്യക്തിക്ക് മനസിലാകുന്ന ഭാഷയിൽ അറിയിക്കുകയും വേണം. ഈ സുപ്രധാന വിധിയോടുകൂടി രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങൾ കൂടുതൽ ശക്തമായി സംരക്ഷിക്കപ്പെടുമെന്നാണ് കോടതി വിലയിരുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - investigation agency shjould onform the reason
Next Story