Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ...

ഇന്ത്യയിൽ നിക്ഷേപിക്കൂ; അമേരിക്കൻ സ്​ഥാപനങ്ങളോട്​ മോദി

text_fields
bookmark_border
ഇന്ത്യയിൽ നിക്ഷേപിക്കൂ; അമേരിക്കൻ സ്​ഥാപനങ്ങളോട്​ മോദി
cancel

ന്യൂഡൽഹി:  ഇന്ത്യയിൽ നിക്ഷേപമിറക്കാൻ അമേരിക്കൻ സ്​ഥാപനങ്ങളെ ക്ഷണിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്​ഥാന സൗകര്യം, ആരോഗ്യസുരക്ഷ, പ്രതിരോധം, ഊർജം, കൃഷി, ഇൻഷുറൻസ്​ തുടങ്ങി നിക്ഷേപത്തിന്​ അനന്തസാധ്യതകളുള്ള മേഖലകൾ രാജ്യത്ത്​ തുറന്നിട്ടിരിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. യു.എസ്-ഇന്ത്യ ബിസിനസ് കൗൺസിൽ സംഘടിപ്പിച്ച ഇന്ത്യ ഐഡിയാസ് വെർച്വൽ ഉച്ചകോടിയിൽ  മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആറു​വർഷത്തിനിടെ, നിക്ഷേപ, സാമ്പത്തിക പരിഷ്​കരണ സൗഹൃദ സമ്പദ്​വ്യവസ്​ഥയുള്ള രാജ്യമായി ഇന്ത്യയെ മാറ്റിയതായി അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിലടക്കമുള്ള ചരിത്രപരമായ പരിഷ്​കാരങ്ങളാണ്​ രാജ്യത്തെ അതിന്​ പ്രാപ്​തമാക്കിയത്​. രാജ്യത്തി​​െൻറ വികസന അജണ്ടയെ മനുഷ്യകേന്ദ്രീകൃതമായി മാറ്റി. അങ്ങനെ ഭാവിയെ സമീപിക്കാനാണ്​ ലക്ഷ്യമിടുന്നത്​. ആഗോള സാമ്പത്തിക തിരിച്ചടികളെ തദ്ദേശീയ സാമ്പത്തിക പ്രാപ്​തികൊണ്ടാണ്​ രാജ്യം മറികടന്നതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. 

കൗൺസിലിന് രൂപം നൽകിയതി​​െൻറ 45ാം വാർഷികത്തോടനുബന്ധിച്ചാണ് ഉച്ചകോടി. മികച്ച ഭാവി കെട്ടിപ്പടുക്കുക എന്നതാണ് പ്രമേയം. ചൈനയുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങൾ കുറക്കാൻ ഇന്ത്യ തീരുമാനിച്ച സാഹചര്യത്തിൽ വൻ പ്രാധാന്യമാണ് പ്രധാനമന്ത്രിയുടെ ഉച്ചകോടിയിലെ നിലപാടിന് കൽപിച്ചിരുന്നത്. അമേരിക്കയെ നിക്ഷേപത്തിന്​ ക്ഷണിച്ച്​ മോദി രാജ്യത്തി​​െൻറ നിലപാട്​ വ്യക്​തമാക്കുകയും ചെയ്​തു. ഇന്ത്യ-യുഎസ് സഹകരണം, മഹാമാരിക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തി​​െൻറ ഭാവി തുടങ്ങിയ വിഷയങ്ങളിലാണ്​ ചർച്ച നടന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india news
News Summary - invest in india says modi
Next Story