Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വധിച്ചു
text_fieldsbookmark_border
ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ സുരക്ഷാസേന വധിച്ചു. ജമ്മുവിലെ അർണിയ മേഖലയിലാണ് സംഭവം. അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായും പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും സുരക്ഷാസേന അറിയിച്ചു.
പാക് പ്രദേശത്തു നിന്നു വന്ന ഒരാൾ സുരക്ഷാ സേനയുടെ വിലക്ക് വകവെക്കാതെ അന്താരാഷ്ട്ര അതിർത്തിയിലെ വേലി കടക്കാൻ ശ്രമിച്ചു. തുടർന്ന് ഇയാൾക്ക് നേരെ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു.
സാബാ ജില്ലയിലെ മറ്റൊരു നുഴഞ്ഞുകയറ്റ ശ്രമവും സുരക്ഷാസേന പരാജയപ്പെടുത്തിയിട്ടുണ്ട്. നവംബർ 3ന്, പൂഞ്ചിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

