Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എസ്.ഐ.ആറിനെ കുറ്റപ്പെടുത്താതെ ആത്മപരിശോധന നടത്തൂ...’; രാഹുലിനെ ഉന്നമിട്ട് അമിത് ഷാ; 2029 തെരഞ്ഞെടുപ്പിലും കോൺഗ്രസ് തോൽക്കുമെന്ന് പരിഹാസം

text_fields
bookmark_border
Amit Shah
cancel
camera_alt

അമിത് ഷാ

ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ സമീപകാല തോൽവികളിലും എസ്.ഐ.ആർ സമരത്തിലും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയെ കുറ്റപ്പെടുത്തുന്നതിനു പകരം കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഗുജറാത്തിൽ 41 വർഷമായി കോൺഗ്രസ് ഒരു തെരഞ്ഞെടുപ്പിലും വിജയിച്ചിട്ടില്ലെന്നും ജനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പിന്തുണക്കുന്നത് തുടരുകയാണെന്നും ഷാ അവകാശപ്പെട്ടു. “ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് രാഹുലിനോടാണ് പറയാനുള്ളത്. 41 വർഷമായി കോൺഗ്രസ് പാർട്ടി ഒരു തെരഞ്ഞെടുപ്പിലും വിജയിച്ചിട്ടില്ല. 1985ലാണ് അവർ അവസാനമായി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. അതിനുശേഷം ഗുജറാത്തിൽ തുടർച്ചയായ തോൽവികളാണ് പാർട്ടി നേരിടുന്നത് -ഷാ പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ആരംഭിച്ച എസ്‌.ഐ.ആർ നടപടിയാണോ കോൺഗ്രസിന്റെ തുടർച്ചയായ തോൽവികൾക്ക് കാരണമെന്നും അദ്ദേഹം ചോദിച്ചു.

“ഗുജറാത്തിൽ തെരഞ്ഞെടുപ്പുകളിൽ തോൽക്കുന്നത് എസ്‌.ഐ.ആർ കാരണമാണോയെന്ന് രാഹുൽ ഗാന്ധി ആത്മപരിശോധന നടത്തണം. എസ്‌.ഐ.ആറിനെ കുറ്റപ്പെടുത്തുന്നതിനു പകരം കോൺഗ്രസ് ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കോൺഗ്രസ് തയാറെടുക്കണമെന്നും അമിത് ഷാ പരിഹസിച്ചു. എസ്‌.ഐ.ആർ നടപടിയെ എതിർക്കുന്നതിന്റെ മറവിൽ രാഹുൽ ഗാന്ധി നിരന്തരം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഗുജറാത്തിൽ നഗരസഭകളിലേക്കും കോർപറേഷനുകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ഗംഭീര വിജയം നേടിയതായും ഷാ അവകാശപ്പെട്ടു. രണ്ട് മുനിസിപ്പാലിറ്റികളിലും ഒരു കോർപറേഷനിലുമായി ആകെയുള്ള 104 സീറ്റുകളിൽ 90 എണ്ണവും ബി.ജെ.പിയാണ് ജയിച്ചത്. ഗുജറാത്തിലെ ജനങ്ങളുടെ രാഷ്ട്രീയ മനോഭാവവും പ്രധാനമന്ത്രിയോടുള്ള പിന്തുണയുമാണ് ഈ ഫലങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗാന്ധിനഗർ മുനിസിപ്പൽ കോർപറേഷനിൽ ബിജെപിയുടെ വോട്ട് വിഹിതം 10 ശതമാനം വർധിച്ചു. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ തോൽവികളും ആഭ്യന്തരമന്ത്രി പരാമർശിച്ചു.

തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന്റെ കാരണങ്ങൾ പാർട്ടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ലോക്‌സഭ പ്രതിപക്ഷ നേതാവായതിനുശേഷം കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോൽക്കുകയാണെന്നും എസ്‌.ഐ.ആർ ആരംഭിച്ചത് 2024ലെ തെരഞ്ഞെടുപ്പുകൾക്കുശേഷം മാത്രമാണെന്നും ഷാ പറഞ്ഞു. പ്രധാനമന്ത്രിക്കുള്ള ജനപിന്തുണ അംഗീകരിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുന്നില്ല. തെരഞ്ഞെടുപ്പ് തോൽവികൾക്ക് എസ്‌.ഐ.ആറിനെ കുറ്റപ്പെടുത്തുന്നതിനു പകരം സ്വന്തം തെരഞ്ഞെടുപ്പ് പ്രകടനത്തെക്കുറിച്ച് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവർത്തിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Introspect, Don't Blame SIR: Amit Shah to Rahul Gandhi
Next Story