Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യലഹരിയിൽ യാത്രക്കാരൻ സ്റ്റിയറിങിൽ പിടിച്ച് തിരിച്ചു; നിയന്ത്രണം വിട്ട ബസ് ഇടിച്ച് ഒൻപത് പേർക്ക് പരിക്ക്

text_fields
bookmark_border
മദ്യലഹരിയിൽ യാത്രക്കാരൻ സ്റ്റിയറിങിൽ പിടിച്ച് തിരിച്ചു; നിയന്ത്രണം വിട്ട ബസ് ഇടിച്ച് ഒൻപത് പേർക്ക് പരിക്ക്
cancel

മുംബൈ: മുംബൈയിലെ ലാൽബാഗിൽ യാത്രക്കാരൻ മദ്യലഹരിയിൽ ബസിന്റെ സ്റ്റിയറിങിൽ പിടിച്ച് തിരിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട 'മുംബൈ ബെസ്റ്റ്' ബസ് ഇടിച്ച് ഒൻപത് പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബല്ലാർഡ് പിയറിൽനിന്ന് സിയോണിലെ റാണി ലക്ഷ്മിഭായ് ചൗക്കിലേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം.

മദ്യപിച്ച് ബസിൽ കയറിയതിനെ തുടർന്ന് ഡ്രൈവറും യാത്രക്കാരനും തമ്മിൽ തർക്കം ആരംഭിക്കുകയായിരുന്നു. ബസ് ലാൽബാഗിൽ എത്തിയപ്പോൾ ഇയാൾ ബസിന്റെ സ്റ്റിയറിങിൽ പിടിച്ച് തിരിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിർ ദിശയിൽ എത്തിയ കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നുവെന്ന് കാലാചൗക്കി പൊലീസ് പറഞ്ഞു.

സംഭവത്തിൽ മദ്യപിച്ചെത്തിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Intoxicated passenger grabbed the steering wheel of the bus; Nine people were injured when the bus ran out of control
Next Story