Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎതിർക്കുന്നവരെയെല്ലാം...

എതിർക്കുന്നവരെയെല്ലാം ഭരണകൂടം വിഘടനവാദികളായി ചിത്രീകരിക്കുന്നു -സു​പ്രി​യോ സെ​ൻ

text_fields
bookmark_border
supriyo-sen-261019.jpg
cancel

കോഴിക്കോട്: എതിർക്കുന്നവരെ മാവോവാദികളും വിഘടനവാദികളുമാക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്ന് രാ​ജ്യാ​ന്ത​ര പ ്ര​ശ​സ്​​ത ഡോ​ക്യു​മെ​ൻ​റ​റി സം​വി​ധാ​യ​ക​ൻ സു​പ്രി​യോ സെ​ൻ. 'മാധ്യമം' ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത് തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

'കോൺഗ്രസ് ഭരിക്കുമ്പോഴും ഇങ്ങനെ തന്നെയാണ് ചെയ്തിരുന്നത്. ബി.ജെ.പിയുടെ പല ന യങ്ങളും കോൺഗ്രസി​േൻറതിന് തുടർച്ചയാണ്. പക്ഷേ, അവർ വളരെ കൃത്യമായ ആശയസംഹിതയുടെ പിൻബലത്തിൽ വളരെ അച്ചടക്കത്തോടെ പ്രവർത്തിക്കുന്നുവെന്ന് മാത്രം.' -അദ്ദേഹം തുടരുന്നു.

'71ന് മുമ്പ് പശ്ചിമ ബംഗാളിൽ ജനിച്ചവനാണ് ഞാൻ. എ​െൻറ ജനനസർട്ടിഫിക്കറ്റ് കൈയിലില്ല. കിഴക്കൻ പാകിസ്താനിൽനിന്ന് വെറും ലുങ്കി മാത്രമെടുത്ത് ഇറങ്ങിയതാണ് എ​െൻറ പിതാവ്. ഷർട്ടുപോലുമുണ്ടായിരുന്നില്ല. ഇന്ത്യൻ അതിർത്തിയിൽനിന്നാണ് ഇടാൻ ഷർട്ടുപോലും തന്നത്. ഇന്ന് ദേശീയ പൗരത്വ രജിസ്​റ്ററിലേക്ക് ചേർത്തുന്നവർ ആ ഷർട്ട് എവിടെ എന്നാണ് ചോദിക്കുന്നത്. രേഖകൾ എവിടെ എന്നാണ് ചോദിക്കുന്നത്.

വർഗീയ സംഘർഷങ്ങളും പ്രകൃതിദുരന്തങ്ങളും എത്രയോ ഇവർ ഇക്കാലമത്രയും താണ്ടിയിരിക്കുന്നു. ആ രേഖകൾ എവിടെനിന്ന് കിട്ടാൻ. എന്നിട്ടും അനധികൃത കുടിയേറ്റക്കാരാണ് എന്ന് ആക്ഷേപിക്കുകയാണ്. എങ്ങനെയാണ് ഇത്രയധികം പേർ അതിർത്തി കടക്കുന്നത്​? ആരാണ് ഉത്തരവാദികൾ. നോക്കേണ്ട ഉദ്യോഗസ്ഥനോ പൊലീസോ സേനയോ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. ചോദ്യം മാത്രമല്ല അന്വേഷണവും വേണം. ഞാൻ ജനിച്ച ആശുപത്രിയുടെ സ്ഥാനത്ത് ഇന്ന് സ്​റ്റുഡിയോ ആണ്. എവിടെനിന്നാണ് രേഖകൾ ഞാൻ ശേഖരിക്കേണ്ടത്. എനിക്ക് രേഖകൾ സമർപ്പിക്കേണ്ട കാര്യമില്ല. എനിക്ക് പൗരത്വമുണ്ട്. പക്ഷേ, അത്തരം ഘട്ടത്തിൽ എന്ത് ചെയ്യും. കുറച്ചുപേരല്ല, ഇൗ ദുരിതം അനുഭവിക്കുന്നത്. പാവപ്പെട്ട ജനങ്ങളാണ് ഇരകളാകുന്നത്.'

വി​ഭ​ജ​നം, പ​ലാ​യ​നം, ഭ​ര​ണ​കൂ​ട ഭീ​ക​ര​ത, ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ എ​ന്നി​വ വി​ഷ​യ​മാ​ക്കു​ന്ന​താ​ണ്​ സു​പ്രി​യോ സെ​ന്നിന്‍റെ ച​ല​ച്ചി​ത്ര​ങ്ങ​ൾ. 2018ലെ ദേശീയ അവാർഡ് പ്രഖ്യാപനത്തിലും മികച്ച ഡോക്യുമ​െൻററി പുരസ്കാരം സുപ്രിയോ സെന്നി​െൻറ ‘സ്വിമ്മിങ് ത്രൂ ദ ഡാർക്നസി’നായിരുന്നു. 2000ൽ ‘ദ നെസ്​റ്റ്​’, 2003ൽ ‘വേ ബാക്ക് ഹോം’, 2007ൽ ‘ഹോപ് ഡൈസ് ലാസ്​റ്റ്​ ഇൻ വാർ’ എന്നിവയും ദേശീയ അവാർഡ് നേടിയിട്ടുണ്ട്. വിശദമായ അഭിമുഖം തിങ്കളാഴ്ച പുറത്തിറങ്ങുന്ന മാധ്യമം ആഴ്ചപ്പതിപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newssupriyo senMadhyamam Weekly Webzine
News Summary - interview with supriyo sen -india news
Next Story