Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഞ്ചു വയസുകാരിയെ...

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി മംഗളൂരുവിൽ അറസ്റ്റിൽ

text_fields
bookmark_border
mufeesul shaikh
cancel

മംഗളൂരു: അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളിയെ പഡുബിദ്രി പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ മുർശിദാബാദ് സ്വദേശി മുഫീസുൽ ഷെയ്ഖ് (26) ആണ് അറസ്റ്റിലായത്.

കെട്ടിട നിർമാണ സ്ഥലത്ത് ഒപ്പം ജോലി ചെയ്യുന്ന ദമ്പതികളുടെ മകളാണ് പീഡനത്തിന് ഇരയായത്. ബിസ്ക്കറ്റ് നൽകിയ ശേഷം കുട്ടിയെ തന്‍റെ മുറിയിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. വയറുവേദനയെത്തുടർന്ന് കുട്ടിയെ പഡുബിദ്രി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് പീഡന സൂചന ലഭിച്ചത്.

പഡുബിദ്രി പൊലീസ് കുട്ടിയെ ഉഡുപ്പി ഗവ. ശിശു ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ പീഡനം സ്ഥിരീകരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrant laboursexual assaultchild rapepocso
News Summary - migrant laborer arrested in Mangaluru for molesting five-year-old girl
Next Story