Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാത്സംഗം:...

ബലാത്സംഗം: നിത്യാനന്ദക്കെതിരെ ഇൻറർപോളി​െൻറ ബ്ലൂ കോർണർ നോട്ടീസ്​

text_fields
bookmark_border
ബലാത്സംഗം: നിത്യാനന്ദക്കെതിരെ ഇൻറർപോളി​െൻറ ബ്ലൂ കോർണർ നോട്ടീസ്​
cancel

ന്യൂഡൽഹി: ബലാത്സംഗ, പീഡന, ക്രിമിനൽ കേസുകളിലെ പ്രതിയായ നിത്യനാന്ദയെ പിടികൂടാൻ ഇൻറർപോൾ രംഗത്ത്​. കുറ്റവാളിയായ നിത്യാനന്ദയെ പിടികൂടുന്നതിന്​ ഇൻറർപോൾ ബ്ലൂ​ കോർണർ നോട്ടീസ്​ ഇറക്കി.

എക്വ​േ​ഡാറിൽ അഭയം തേടിയ നിത്യാനന ്ദയെ കണ്ടെത്തി ഇന്ത്യയിലെത്തിക്കാൻ ഗുജറാത്ത്​ പൊലീസാണ്​ ഇൻറർപോളിനെ സമീപിച്ചത്​. ഇയാൾക്കെതിരെ ബലാത്സംഗം, ത ട്ടികൊണ്ടുപോകൽ, നിയമവിരുദ്ധ തടവ്​ എന്നീ കുറ്റങ്ങളാണ്​ ചുമത്തിയിട്ടുള്ളത്​.

രാജ്യം വിട്ട നിത്യാനന്ദ എവിടെയെന്ന്​ കണ്ടെത്താൻ ഇൻറർപോൾ ബ്ലൂ കോർണർ നോട്ടീസ്​ പുറത്തിറക്കണം. ഇതിനായി പൊലീസ്​ സംസ്ഥാന ക്രിമിനൽ ഇൻവെസ്​റ്റിഗേഷൻ വകുപ്പിനെ(സി.ഐ.ഡി.) സമീപിക്കുകയായിരുന്നു. നിത്യാനന്ദ എക്വഡോറിലെ സ്വകാര്യ ദീപിലുണ്ടെന്ന വിവരം പൊലീസ്​ സി.ഐ.ഡിക്ക്​ കൈമാറിയിരുന്നു.

കുറ്റകൃത്യം ചെയ്ത വ്യക്തി എവിടെയാണെന്ന് അന്വേഷിക്കുന്നതിന് രാജ്യങ്ങൾ‌ക്ക് ബ്ലൂ കോർണർ നോട്ടീസ് അത്യാവശ്യമാണ്. ഇൻറർപോളി​​െൻറ ബ്ലൂ കോർണർ നോട്ടീസ് ലഭിക്കുന്നതിന് വേണ്ടിയുള്ള നോഡൽ ഏജൻസിയാണ് സി.ഐ.ഡി.

ഇന്ത്യ വിട്ട നിത്യാനന്ദ എക്വഡോറിലെ സ്വകാര്യ ദ്വീപ്​ വാങ്ങി ‘കൈലാസം’ എന്ന പേരിൽ സ്വന്തം രാജ്യം പ്രഖ്യാപിച്ച്​ കഴിയുകയാണെന്ന്​ വിഡിയോയിലൂടെ അദ്ദേഹം തന്നെ പുറത്ത്​ വിട്ടിരുന്നു. എന്നാൽ എക്വഡോർ ഇത്​ നിഷേധിച്ചു. നിത്യാനന്ദ നൽകിയ അഭയത്തിനുള്ള അപേക്ഷ തള്ളിയെന്നാണ്​ എക്വഡോർ എംബസി അറിയിച്ചത്​. അഭയം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ ഇയാൾ ഹെയ്​തിയിലേക്ക്​ കടന്നിട്ടുണ്ടാകുമെന്ന്​ എക്വഡോർ അറിയിച്ചിരുന്നു.

Show Full Article
TAGS:Nithyananda Interpol Notice rape Abduction Cases india news 
News Summary - Interpol Notice Against Nithyananda, Wanted In Rape, Abduction Cases - India news
Next Story