ഇന്റർനെറ്റ് നിരീക്ഷിക്കാൻ കേന്ദ്രീകൃത സംവിധാനവുമായി സർക്കാർ
text_fieldsന്യൂഡൽഹി: രാജ്യത്തുടനീളം ഇൻറർനെറ്റ് ഉപയോഗത്തിെൻറ നിരീക്ഷണത്തിന് കേന്ദ്രീക ൃത സംവിധാനവുമായി ബി.ജെ.പി സർക്കാർ. ‘സെൻട്രലൈസ്ഡ് മോണിറ്ററിങ് സിസ്റ്റം’ (സി.എം. എസ്) എന്ന സംവിധാനത്തിലൂടെ ഉപയോക്താക്കളുടെ മൊബൈൽ ഫോണുകൾ, ലാൻഡ്ഫോണുകൾ, ഇൻറർനെറ്റ് ട്രാഫിക് എന്നിവയിലേക്ക് നിയമാനുസൃത ഇടപെടലിനും നിരീക്ഷണത്തിനും കേന്ദ്രം ഒരുങ്ങുന്നതായി ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ പറഞ്ഞു.
നിലവിൽ ഇൻറർനെറ്റ് സേവനദാതാക്കളിലൂടെ ‘ഇൻറർനെറ്റ് മോണിറ്ററിങ് സിസ്റ്റം’ വഴിയാണ് ഇവ നിരീക്ഷിക്കുന്നത്. ഇത് സി.എം.സിലേക്ക് മാറ്റുന്നതാണ് പരിഗണിക്കുന്നതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. ദുരുപേയാഗം ചെയ്യുന്ന ഉപയോക്താവിനെതിരെ നേരിട്ടുള്ള ഇടപെടലുകൾക്ക് നിയമപാലകർക്ക് ഇത് അവസരമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
