Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ ഇന്റർനെറ്റ് നിയന്ത്രണം; ‘പുതിയ ജമ്മു കശ്മീരിന്റെ മാതൃകയിൽ പുതിയ ഡൽഹി’യെന്ന് ഉമർ അബ്ദുല്ല

text_fields
bookmark_border
ഡൽഹിയിൽ ഇന്റർനെറ്റ് നിയന്ത്രണം; ‘പുതിയ ജമ്മു കശ്മീരിന്റെ മാതൃകയിൽ പുതിയ ഡൽഹി’യെന്ന് ഉമർ അബ്ദുല്ല
cancel

ന്യൂഡൽഹി: ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെ വിമർശിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ‘കശ്മീർ മാതൃക’ ഡൽഹിയിലേക്ക് കയറ്റുമതി ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. “കശ്മീർ മാതൃക ഡൽഹിയിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നു. പുതിയ ജമ്മു കശ്മീരിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്ത പുതിയ ഡൽഹിയിലേക്ക് സ്വാഗതം,” എന്ന് ഉമർ അബ്ദുല്ല എക്‌സിൽ കുറിച്ചു.

ശനിയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയുളള പ്രതിഷേധത്തിന് മുന്നോടിയായി മധ്യ ഡൽഹിയിലെ ചില മേഖലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവക്കുമെന്ന റിപ്പോർട്ടുകളെയാണ് ഉമർ അബ്ദുല്ല പരാമർശിച്ചത്.

‘ജന്തർ മന്തർ 2.0’ എന്ന പേരിൽ ശനിയാഴ്ച നടക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ന്യൂഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 35,000-ത്തിലധികം ഡൽഹി പൊലീസിനെയും അർധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന സംബന്ധിച്ച് ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.ജെ.പി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും ജന്തർ മന്തറിൽ പ്രതിഷേധം നടത്താനാണ് തീരുമാനം.

ക്രമസമാധാനം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ജന്തർ മന്തറിലേക്കുള്ള റോഡുകൾ അടക്കും. അശോക റോഡ്, ടോൾസ്റ്റോയ് മാർഗ്, ജന്തർ മന്തർ ലെയ്ൻ എന്നിവിടങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ജൂലൈ 20-ന് നടന്ന മുൻ പ്രതിഷേധത്തിനിടെ ഈ മേഖലകളിൽ സംഘർഷവും കല്ലേറും റിപ്പോർട്ട് ചെയ്തിരുന്നു.

ജന്തർ മന്തറിന് ചുറ്റുമുള്ള 4 കിലോമീറ്റർ പരിധിയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡൽഹി പൊലീസിന്റെ അഭ്യർഥനയെ തുടർന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ഒക്ടോബർ 9 രാത്രി 9 മണി മുതൽ 57 മെട്രോ സ്റ്റേഷനുകളിലെ പ്രവേശന-പുറത്തിറക്കൽ കവാടങ്ങൾ അടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ട്രെയിൻ സർവീസുകളുടെ ഇടവേളയും വർധിപ്പിച്ചിരുന്നു.

എന്നാൽ വ്യാപക നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി നിർദേശിച്ചതിന് പിന്നാലെ അടച്ചിടുന്ന സ്റ്റേഷനുകളുടെ എണ്ണം 45 ആയി കുറച്ചു. നിയന്ത്രണങ്ങൾ ഒക്ടോബർ 10 വൈകിട്ട് 6 മണിവരെ തുടരുമെന്നാണ് അറിയിപ്പ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Internet suspension in Delhi; 'New Delhi on the model of New Jammu and Kashmir,' says Omar Abdullah
Next Story