Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലക്ഷദ്വീപിൽ...

ലക്ഷദ്വീപിൽ ഇന്‍റർനെറ്റ്​ വിച്ഛേദിച്ചേക്കും

text_fields
bookmark_border
ലക്ഷദ്വീപിൽ ഇന്‍റർനെറ്റ്​ വിച്ഛേദിച്ചേക്കും
cancel

കൊച്ചി: അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ പ​േട്ടലിന്‍റെ തീരുമാനങ്ങൾ മൂലം ദുരിതത്തിലായ ലക്ഷദ്വീപ്​ നിവാസികൾക്ക്​ ഇരുട്ടടിയായി ഇൻറർനെറ്റ്​ വിച്ഛേദിച്ചേക്കുമെന്ന്​ റിപ്പോർട്ട്​. കോൺഗ്രസ്​ എം.പി ഹൈബി ഈഡനാണ്​ ദ്വീപിൽ ഇന്‍റർനെറ്റ്​ വിച്ഛേദിക്കാൻ സാധ്യതയുണ്ടെന്ന്​ അറിയിച്ചത്​.


സൂക്ഷിക്കുക, ലക്ഷദ്വീപിന്​ ഇൻറർനെറ്റ്​ ബന്ധം നഷ്​ടമായേക്കാമെന്ന ഒറ്റവരി പോസ്റ്റാണ്​ ഹൈബി ഈഡൻ ഫേസ്​ബുക്കിലൂടെ ഷെയർ ചെയ്​തത്​. ലക്ഷദ്വീപിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കങ്ങളുമായി അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ പ​േട്ടൽ മുന്നോട്ട്​ പോകുന്നതിനിടെയാണ്​ ദ്വീപ്​ നിവാസികൾക്ക്​ മുന്നിൽ പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്​.

ലക്ഷദ്വീപിലേക്കുള്ള യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കരട്​ നിയമം തയാറാക്കാൻ കമ്മിറ്റിയെ നിയോഗിച്ചുവെന്നായിരുന്നു റിപ്പോർട്ട്​. ഏർ​പ്പെടുത്തേണ്ട നിയന്ത്രണങ്ങളെ കുറിച്ച്​ കമ്മിറ്റിയാകും അന്തിമ തീരുമാനമെടുക്കുക. കമ്മിറ്റിയുടെ ആദ്യയോഗം അടുത്തമാസം അഞ്ചിന്​ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SaveLakshadweeplakshadweep
News Summary - Internet may be cut off in Lakshadweep
Next Story