Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്താരാഷ്ട്ര വ്യാപാര മേള: കേരള ദിനത്തിൽ ഫ്ലൂട്ട് വിരുന്ന്

text_fields
bookmark_border
അന്താരാഷ്ട്ര വ്യാപാര മേള: കേരള ദിനത്തിൽ ഫ്ലൂട്ട് വിരുന്ന്
cancel

ന്യൂഡൽഹി: അന്താരാഷ്ട്ര വ്യാപാര മേളയിൽ ശനിയാഴ്ച കേരള ദിനത്തിൽ പ്രഗതി മൈതാനിയിലെ ആംഫി തിയറ്ററിൽ പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാൻ രാജേഷ് ചേർത്തലയും സംഘവും മാജിക് ഓഫ് ഫ്ലൂട്ട് സംഗീത വിരുന്നൊരുക്കും. ഉച്ചക്ക് 2.30ന് കേരള ദിനം സംഗീത സായാഹ്നം ആരംഭിക്കും.

സുമേഷ് ആനന്ദ് -കീബോർഡ്, ബിനീഷ് -റിഥം, ജസ്റ്റിൻ - ഗറ്റാർ, ലിജിൻ ഡേവിസ് -സൗണ്ട് എൻജിനീയർ, റ്റിന്റു മോൾ ജോസഫ് -അവതാരക എന്നിവരടങ്ങുന്ന സംഘം ജനപ്രിയ ഗാനങ്ങൾ, ഭജനുകൾ, ഹിന്ദുസ്ഥാനി സംഗീതം, കർണാട്ടിക് സംഗീതം എന്നിവ അവതരിപ്പിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - International Trade Fair: Flute Feast on Kerala Day
Next Story