അന്താരാഷ്ട്ര വിമാന സർവിസിന് ഫെബ്രു. 28 വരെ വിലക്ക്
text_fieldsന്യൂഡൽഹി: ഒമിക്രോൺ വ്യാപനം തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് ഫെബ്രുവരി 28 വരെ മാറ്റിവെച്ചു. അടുത്ത മാസാവസാനം വരെ രാജ്യത്തിനകത്തേക്കും പുറത്തേക്കും നിലവിലെ 'എയർ ബബ്ൾ' ക്രമീകരണ പ്രകാരം വിമാന സർവിസ് നടത്തുമെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ഡിസംബർ 15ന് അന്താരാഷ്ട്ര വിമാന സർവിസ് പുനരാരംഭിക്കാനിരുന്നതാണ്. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് തീരുമാനം മാറ്റി.
അടുത്ത മാസം പകുതിയോടെ സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കും. ലോക്ഡൗണിനെ തുടർന്ന് 2020 മാർച്ച് 23 മുതലാണ് പതിവ് അന്താരാഷ്ട്ര വിമാന സർവിസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചത്.

