തമിഴ് നാട്ടിൽ രാജ്യാന്തര വിമാന യാത്രക്കാരെ നിരീക്ഷിക്കും
text_fieldsചെന്നൈ: ചൈനയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ കോവിഡ് ബി.എഫ് ഏഴിന്‍റെ വ്യാപനം വർധിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിലെത്തുന്ന അന്താരാഷ്ട്ര വിമാന യാത്രക്കാരെ നിരീക്ഷിക്കാൻ തീരുമാനിച്ചു. രോഗലക്ഷണമുണ്ടെങ്കിൽ തനിച്ച് താമസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
തമിഴ്‌നാട്ടിൽ കൊറോണ വ്യാപനം തടയാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ച് വ്യാഴാഴ്ച ചെന്നൈ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൂടിയാലോചന യോഗത്തിലാണ് തീരുമാനം. ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ, ചീഫ് സെക്രട്ടറി ഇറയൻപു തുടങ്ങിയവരും സംബന്ധിച്ചു.
യാത്രക്കാരെ പരിശോധന വിധേയമാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ കേന്ദ്ര സർക്കാറിന് കത്തെഴുതിയിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് ജില്ല മെഡിക്കൽ ഓഫിസർമാർക്ക് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

