Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്താരാഷ്ട്ര...

അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തലവൻ ബസോയയെ ഇന്ത്യയിലെത്തിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/drug-trafficking
cancel

ന്യൂഡൽഹി: അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തലവൻ വീരേന്ദർ സിങ് ബസോയയെ യു.എ.ഇയിൽനിന്ന് ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്തു. 13,000 കോടിയുടെ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയായ ബസോയക്കെതിരെ ദേശീയ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ ആവശ്യപ്രകാരം ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജൂണിലാണ് യു.എ.ഇയിൽ അറസ്റ്റിലാകുന്നത്.

വൻ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന സൂത്രധാരനായ ഇയാൾ 2023ലാണ് നാടുവിടുന്നത്. 2024 ഒക്ടോബർ ഒന്നിന് രാജ്യ തലസ്ഥാനത്തെ മഹിപാൽപുർ എക്സ്റ്റെൻഷനിൽനിന്ന് 547 കിലോ കൊക്കെയ്നും 39 കിലോ ഹൈഡ്രോപോണിക് കഞ്ചാവും പിടികൂടിയിരുന്നു. 16 കിലോ കൊക്കെയ്ൻ പോലുള്ള മറ്റൊരു മയക്കുമരുന്നും കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

അന്വേഷണത്തിനിടെ പിന്നെയും കൂട്ടാളികളിൽനിന്ന് വൻ മയക്കുമരുന്നു ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 14 പേർ ഇതിനകം പിടിയിലായിട്ടുണ്ട്. ഒടുവിലാണ് ബസോയ പിടിയിലാകുന്നത്. ഇയാളുടെ മകൻ റിഷഭ് ബസോയക്കെതിരെയും പൊലീസ് വലവിരിച്ചിട്ടുണ്ട്. ഇയാൾക്കെതിരെയും ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaInternational drug trafficking gangGang Leader
News Summary - International drug trafficking gang leader Basoya, India
Next Story