
അന്താരാഷ്ട്ര ബോഡി ബിൽഡർ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു
text_fieldsവഡോദര: അന്താരാഷ്ട്ര ബോഡി ബിൽഡറും മിസ്റ്റർ ഇന്ത്യയുമായ ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ച് മരിച്ചു. നവി മുംബൈക്കാരനായ ഇദ്ദേഹം ഗുജറാത്തിലെ വഡോദരയിലായിരുന്നു താമസം.
അഞ്ച് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഒാക്സിജൻ സഹായത്തോടെ ആശുപത്രിയിൽ കഴിയവെ വെള്ളിയാഴ്ചയാണ് മരണം.
മൂന്ന് വർഷം മുമ്പ് ജിമ്മിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് ഇദ്ദേഹം നവി മുംബൈയിൽനിന്ന് കുടുംബത്തോടൊപ്പം വഡോദരയിലേക്ക് മാറിയത്. ഇന്ത്യക്കായും മഹാരാഷ്ട്രക്ക് വേണ്ടിയും നിരവധി മത്സരങ്ങളിൽ പെങ്കടുത്തു.
ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും മിസ്റ്റർ ഇന്ത്യ മത്സരത്തിൽ സ്വർണ്ണ മെഡലും ലാഡ് നേടി. കൂടാതെ 'ഭാരത് ശ്രീ' കിരീടവും കരസ്ഥമാക്കിയിട്ടുണ്ട്.
ഇദ്ദേഹത്തിെൻറ വിയോഗം രാജ്യത്തെ ബോഡി ബിൽഡിങ് മേഖലക്ക് തീരാനഷ്ടമാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു. 'മതിയായ ചികിത്സ ലഭിക്കാതെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിെൻറ ഭാര്യക്കും കോവിഡുണ്ട്. മികച്ച പ്രതിരോധശേഷിയുള്ള ബോഡി ബിൽഡർമാരെ വരെ കോവിഡ് വളരെ മോശമായിട്ടാണ് ബാധിക്കുന്നത്. അതിനാൽ രോഗം ആർക്കും വരാം' ^അന്താരാഷ്ട്ര ബോഡി ബിൽഡറും ജഗദീഷിെൻറ സുഹൃത്തുമായ സമീർ ദബിൽക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
