Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അന്താരാഷ്ട്ര വിമാന സർവിസ് വിലക്ക് വീണ്ടും നീട്ടി
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെതുടർന്ന് അന്താരാഷ്ട്ര വിമാന സർവിസിന് ഏർപ്പെടുത്തിയ നിയന്ത്രണം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനിശ്ചിതമായി നീട്ടി. ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ നിയന്ത്രണം നീട്ടിയതായി പുതിയ ഉത്തരവിൽ വ്യക്തമാക്കി.
ഫെബ്രുവരി 28 വരെ ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണം. 2020 മാർച്ചിൽ തുടങ്ങിയ യാത്രാവിലക്ക് പിന്നീടു പലവട്ടം പുതുക്കുകയായിരുന്നു. രാജ്യാന്തര വിമാന സർവിസിന് വിലക്കുണ്ടെങ്കിലും 2020 ജൂലൈ മുതൽ പ്രത്യേക സർവിസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

