Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര വിമാനസർവീസ്​ വിലക്ക്​ വീണ്ടും നീട്ടി

text_fields
bookmark_border
flight
cancel

ന്യൂഡൽഹി: കോവിഡിനെ തുടർന്ന്​ ഏർപ്പെടുത്തിയ അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ജനുവരി 31 വരെ നീട്ടി. വ്യോമയാന മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​.ഇന്‍റർനാഷണൽ കാർഗോ വിമാനങ്ങൾക്ക്​ വിലക്ക്​ ബാധകമാവില്ല. പ്രത്യേക വിമാനങ്ങൾക്കും സർവീസ്​ നടത്താമെന്ന്​ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ ഭീതിയുടെ കൂടി പശ്​ചാത്തലത്തിലാണ്​ വിമാനവിലക്ക്​ നീട്ടിയത്​.

നേരത്തെ ഡിസംബർ 15 മുതൽ അന്താരാഷ്​ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. നവംബർ 26ന്​ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കുകയും ചെയ്​തിരുന്നു. എന്നാൽ, ഒമിക്രോൺ ഭീതി പടർന്നതോടെ തീരുമാനത്തിൽ നിന്ന്​ കേന്ദ്രസർക്കാർ പിന്നാക്കം പോവുകയായിരുന്നു.

2020 മാർച്ച്​ 23 മുതലാണ്​ രാജ്യത്ത്​ രാജ്യാന്തര വിമാന സർവീസ്​ വിലക്കിയത്​. പിന്നീട്​ കോവിഡ്​ ലോക്​ഡൗണിന്​​ ശേഷം മെയ്​ മുതൽ വന്ദേ ഭാരത്​ സർവീസിലൂടെയാണ്​ ഭാഗികമായി വിമാന സർവീസ്​ തുടങ്ങിയത്​. 2020 ജൂലൈ മുതൽ എയർ ബബിൾ കരാർ പ്രകാരമുള്ള വിമാന സർവീസുകളാണ്​ നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international flight
News Summary - International air service ban extended again
Next Story