ചിദംബരത്തെയും മകനെയും മാർച്ച് എട്ടുവരെ അറസ്റ്റ് ചെയ്യരുത്
text_fieldsന്യൂഡൽഹി: എയർസെൽ-മാക്സിസ് അഴിമതിക്കേസിൽ മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തിനു ം മകൻ കാർത്തിക്കും അറസ്റ്റിൽ നിന്നുള്ള മുൻകൂർ സംരക്ഷണം ഡൽഹി കോടതി മാർച്ച് എട്ടു വരെ നീട്ടി.
കേസിൽ കാർത്തിയോട് ചോദ്യം ചെയ്യലിനായി മാർച്ച് അഞ്ച്, ആറ്, ഏഴ്, 12 തീയതികളിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പ്രത്യേക ജഡ്ജി ഒ.പി. സൈനിയെ അറിയിച്ചു. അതുെകാണ്ട് മാർച്ച് 12നുശേഷം കേസ് പരിഗണിക്കാൻ മാറ്റിവെക്കണമെന്നും ഇ.ഡി അഭ്യർഥിച്ചു.
എന്നാൽ, വിഷയം പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന ഇ.ഡിയുടെ അഭ്യർഥനയോട് ചിദംബരം വിയോജിച്ചു. കേസ് വൈകിപ്പിക്കാനാണിതെന്നും അദ്ദേഹം ആരോപിച്ചു. ഇരുകൂട്ടരുടെയും വാദം കേട്ട കോടതി കേസ് മാർച്ച് എട്ടിലേക്ക് നീട്ടുകയായിരുന്നു.
എന്നാൽ, ഇരുവർക്കും അറസ്റ്റിൽ നിന്നുള്ള സംരക്ഷണം നീട്ടണമെന്ന ചിദംബരത്തിെൻറ അഭിഭാഷകരായ കപിൽ സിബലിെൻറയും എ.എം. സിങ്വിയുടെയും വാദം കേട്ട കോടതി മാർച്ച് എട്ടുവരെ നീട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
