Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവകാശം വോട്ട്​ ഒാൺ...

അവകാശം വോട്ട്​ ഒാൺ അക്കൗണ്ടിന്​; അവതരിപ്പിച്ചത്​ സമ്പൂർണ ബജറ്റ്​

text_fields
bookmark_border
അവകാശം വോട്ട്​  ഒാൺ അക്കൗണ്ടിന്​;  അവതരിപ്പിച്ചത്​ സമ്പൂർണ ബജറ്റ്​
cancel

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു നീ​ങ്ങു​ന്ന ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത്​ വ ോ​ട്ട്​ ഒാ​ൺ അ​ക്കൗ​ണ്ട്. മോ​ദി​സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച​ത്​ ഇ​ട​ക്കാ​ല ബ​ജ​റ്റ്. അ​വ​ത​ര​ണം ക​ഴി​ഞ്ഞ​പ്പോ​ൾ അ​ത്​ സ​മ്പൂ​ർ​ണ ബ​ജ​റ്റ്. ഏ​പ്രി​ൽ ഒ​ന്നി​നു തു​ട​ങ്ങി മാ​ർ​ച്ച്​ 31ന്​ ​അ​വ​സാ​നി​ക്കു​ന്ന പൂ​ർ​ണ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ഉ​ദ്ദേ​ശി​ച്ചാ​ണ്​ സ​മ്പൂ​ർ​ണ ബ​ജ​റ്റ്​ ത​യാ​റാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, മോ​ദി​സ​ർ​ക്കാ​റി​ന്​ ഇ​നി അ​ത്ത​ര​മൊ​രു ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി ബാ​ക്കി​യി​ല്ല.

മാ​ർ​ച്ച്​ ആ​ദ്യ​വാ​രം ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കും. ഏ​പ്രി​ൽ, മേ​യ്​ മാ​സ​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. മേ​യ്​ അ​വ​സാ​നം പു​തി​യ മ​​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യും. തു​ട​ർ​ന്ന്​ ജൂ​ലൈ​യി​ൽ, പാ​ർ​ല​മ​​െൻറി​​​െൻറ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ സ​ർ​ക്കാ​ർ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കും. ഇ​താ​ണ്​ രീ​തി. എ​ന്നാ​ൽ, പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷം അ​പ്പോ​ഴേ​ക്ക്​ നാ​ലു മാ​സ​ത്തോ​ളം പി​ന്നി​ട്ടി​രി​ക്കും. ഏ​പ്രി​ൽ, മേ​യ്, ജൂ​ൺ, ​ജൂ​ലൈ എ​ന്നീ മാ​സ​ങ്ങ​ളി​ലെ കേ​ന്ദ്ര​സ​ർ​ക്കാ​റി​​​െൻറ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഖ​ജ​നാ​വി​ൽ​നി​ന്ന്​ പ​ണ​മെ​ടു​ക്കേ​ണ്ടി​വ​രും. അ​തി​ന്​ പാ​ർ​ല​െ​മ​ൻ​റി​​​െൻറ അ​നു​മ​തി കൂ​ടി​യേ ക​ഴി​യൂ.

ഇൗ ​ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റു​ന്ന​ത്​ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന മ​ന്ത്രി​സ​ഭ​യാ​ണ്. കു​റ​ഞ്ഞ കാ​ല​ത്തേ​ക്കു​ള്ള ധ​ന​വി​നി​യോ​ഗ​ത്തി​ന്​ പാ​ർ​ല​മ​​െൻറി​​​െൻറ അ​നു​മ​തി തേ​ടു​ന്ന വോ​ട്ട്​ ഒാ​ൺ അ​ക്കൗ​ണ്ട്​ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ്​ രീ​തി. അ​ത്ത​ര​ത്തി​ൽ പി​യൂ​ഷ്​ ഗോ​യ​ൽ വെ​ള്ളി​യാ​ഴ്​​ച വോ​ട്ട്​ ഒാ​ൺ അ​ക്കൗ​ണ്ടാ​ണ്​ അ​വ​ത​രി​പ്പി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഇ​ട​ക്കാ​ല ബ​ജ​റ്റ്​ എ​ന്നും പ​റ​യാം. എ​ന്നാ​ൽ, ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ ജ​ന​ത്തെ കൈ​യി​ലെ​ടു​ക്കാ​ൻ കി​ട്ടു​ന്ന അ​വ​സ​രം രാ​ഷ്​​ട്രീ​യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ്​ മോ​ദി​സ​ർ​ക്കാ​ർ ചെ​യ്​​ത​ത്. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം മു​ഴു​വ​ൻ ബാ​ധ​ക​മാ​വു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളും വാ​ഗ്​​ദാ​ന​ങ്ങ​ളും ​ക​ട​ന്നു വ​ന്നു. പു​തി​യ ബ​ജ​റ്റി​ലാ​ണ്​ ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന ക​ർ​ഷ​ക സ​ഹാ​യ നി​ധി മു​ൻ​കൂ​ർ പ്രാ​ബ​ല്യ​ത്തോ​ടെ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ഇ​ത​ത്ര​യും ഭ​ര​ണ​ഘ​ട​ന കീ​ഴ്​​വ​ഴ​ക്ക​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​ണ്. ആ​ദാ​യ നി​കു​തി ച​ട്ട​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യാ​ണ്​ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തും അ​ടു​ത്ത സ​ർ​ക്കാ​റി​​​െൻറ പ​രി​ശോ​ധ​ന​ക്കും തീ​രു​മാ​ന​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:piyush goyalInterim BudgetVote on account
News Summary - The interim budget- Vote on account- India news
Next Story