‘റൂട്ട് പെർമിറ്റ് ലംഘനത്തിന്റെ പേരിൽ ഇൻഷുറൻസ് നഷ്ടപരിഹാരം തടയാനാകില്ല’
text_fieldsന്യൂഡൽഹി: വാഹനത്തിന്റെ പെർമിറ്റിൽ അനുവദിച്ച റൂട്ടിൽ വ്യതിചലനം ഉണ്ടായതിന്റെ പേരിൽ, അപകടത്തിൽ ഇരയായവർക്ക് ഇൻഷുറൻസ് നിഷേധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. അപകടം പെർമിറ്റിന്റെ പരിധിക്ക് പുറത്താണെന്നതിനാൽ നഷ്ടപരിഹാരം നിഷേധിക്കുന്നത് നീതിക്ക് എതിരാകുമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
2014ൽ കർണാടകയിൽ പെർമിറ്റിൽ അനുവദിച്ച റൂട്ടിൽ നിന്നും മാറി മറ്റൊരു റൂട്ടിലോടെ ഓടിച്ച ബസ് ഇടിച്ചുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രികൻ മരിച്ചിരുന്നു. അപകടത്തെത്തുടർന്ന് 18.86 ലക്ഷം രൂപ മരിച്ച വ്യക്തിയുടെ കുടുംബത്തിന് നൽകാൻ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. എന്നാൽ, നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കർണാടക ഹൈകോടതിയെ സമീപിച്ചു.
പെർമിറ്റ് തെറ്റിച്ച് വാഹനമോടിച്ചു എന്ന കാരണത്താൽ പോളിസി വ്യവസ്ഥകളെ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനിയും ഹൈകോടതിയിലെത്തി. എന്നാൽ, ട്രൈബ്യൂണൽ നിർദേശിച്ച നഷ്ടപരിഹാരം മരിച്ച ആളുടെ കുടുംബത്തിന് കൈമാറാനും ശേഷം കൈമാറിയ തുക ബസ് ഉടമയിൽ നിന്നും കൈപ്പറ്റാനുമായിരുന്നു ഹൈകോടതി ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

