കോയമ്പത്തൂർ: അപകടത്തിൽ കണ്ണുകൾ നഷ്ടപ്പെട്ടയാൾക്ക് ഇൻഷുറൻസ് കമ്പനി ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. കെ. ജയപ്രകാശ് ഭൂപതിയുടെ (47) പരാതിയിൽ തിരിപ്പൂർ രണ്ടാം അഡീഷനൽ ജില്ല കോടതി ജഡ്ജിയുടേതാണ് ഉത്തരവ്. ലോക് അദാലത്തിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചു.
ഒരു കമ്പനിയിൽ മാനേജരായി ജോലിചെയ്യുന്ന ഭൂപതി 2013ൽ ഭാര്യയുമൊത്ത് ബൈക്കിൽ യാത്രചെയ്യുേമ്പാൾ എതിരെവന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഭൂപതിയുടെ ഇരുകണ്ണുകളും നഷ്ടപ്പെട്ടു. കോടതി ഉത്തരവ് പ്രകാരം ഒരു കോടിയുടെ ചെക്ക് ഇൻഷുറൻസ് കമ്പനി ഭൂപതിക്ക് കൈമാറി.