Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ജാലിയൻവാലാബാഗ്​...

'ജാലിയൻവാലാബാഗ്​ രക്​തസാക്ഷികളെ അപമാനിച്ചു'; നവീകരണത്തിന്‍റെ പേരിൽ ചരിത്രം മായ്​ക്കുന്ന മോദിക്കെതിരെ ജനരോഷം

text_fields
bookmark_border
Jallianwala Bagh massacre
cancel
camera_alt

ജാലിയൻവാലാബാഗിലെ പഴയ കവാടം നവീകരിച്ചപ്പോൾ

അമൃത്​സർ: നവീകരണത്തിന്‍റെ പേരിൽ ജാലിയൻവാലാബാഗ്​ സ്​മാരകത്തിന്‍റെ പൈതൃകം നഷ്​ടപ്പെടുത്തിയെന്ന്​ കാണിച്ച്​ കേന്ദ്ര സർക്കാറിനെതിരെ ജനരോഷം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഇരുണ്ട ഏടായ ജാലിയൻവാലാബാഗ്​ കൂട്ടക്കൊലയിലെ രക്​തസാക്ഷികളെ​ മോദിയും കേന്ദ്ര സർക്കാറും അപമാനിച്ചുവെന്ന്​ വിമർശനമുയർന്നുകഴിഞ്ഞു.

കഴിഞ്ഞദിവസമാണ്​ നവീകരിച്ച സ്​മാരകത്തിന്‍റെ ഉദ്​ഘാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്​. സമുച്ചയത്തിൽ സ്ഥാപിച്ച ലൈറ്റ്​ഷോയുടെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

തനത്​ പൈതൃകം നഷ്​ടപ്പെടുത്തുന്ന രീതിയിലാണ്​ നവീകരണം നടന്നത്​. ജാലിയൻവാലാബാഗിലേക്ക്​ ഇടുങ്ങിയ ഒരു വഴി മാത്രമാണ്​ ഉണ്ടായിരുന്നത്​. ഇതിലൂടെയാണ്​ ജനറൽ ഡയറും സൈന്യവും ഇരച്ചുകയറി ജനങ്ങളെ വെടിവെച്ച്​ കൊന്നത്​. ഈ വഴിയിലൂടെയായിരുന്നു സന്ദർശകർക്കും പ്രവേശനമുണ്ടായിരുന്നത്​. എന്നാൽ, നവീകരണത്തിന്‍റെ ഭാഗമായി ഈ വഴി അടക്കുകയും ഇവിടെ ശിൽപ്പങ്ങൾ സ്​ഥാപിക്കുകയും ചെയ്​തു. സ്​മാരകത്തിലേക്ക്​ പ്രവേശിക്കാനും പുറത്തിറങ്ങാനും പുതിയ വഴിയാണിപ്പോൾ.

സ്​മാരകത്തിനകത്ത്​ സ്​ഥാപിച്ച ലൈറ്റ്​ ഷോ

വെടിവെപ്പിൽനിന്ന്​ രക്ഷപ്പെടാൻ ഇവിടെയുള്ള കിണറ്റിലേക്ക്​ നിരവധി പേരാണ്​ എടുത്തുചാടിയത്​. ഈ കിണർ ഇപ്പോൾ ഗ്ലാസ്​ ഷീൽഡ്​ ഉപോയഗിച്ച്​ മറച്ചു.

പ്രവേശന കവാടത്തിന്​ സമീപമായി പുതിയ​ ഹൈടെക്ക്​ ഗാലറി ഒരുക്കിയിട്ടുണ്ട്​. പഞ്ചാബിൽ അരങ്ങേറിയ ചരിത്രസംഭവങ്ങളുടെ വിവരണങ്ങളാണ്​ ഇവിടെയുള്ളത്​. 1919 ഏപ്രിൽ 13ന് നടന്ന സംഭവങ്ങൾ പ്രദർശിപ്പിക്കാൻ വേണ്ടിയാണ്​ 'സൗണ്ട് ആൻഡ് ലൈറ്റ്' ഷോ ഒരുക്കിയിട്ടുള്ളത്​. ജനങ്ങൾ വീണുമരിച്ച ഷഹീദി കിണറിന്​ പുറമെ ജ്വാല സ്മാരകവും മോടിപിടിപ്പിച്ചിട്ടുണ്ട്​. സ്​മാരകത്തിനകത്തെ ജലാശയം താമരക്കുളമാക്കി മാറ്റി. വഴികളും നവീകരിച്ചിട്ടുണ്ട്​.

ചരിത്രം സംരക്ഷിക്കേണ്ടത് രാജ്യത്തിന്‍റെ കടമയാണെന്നാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന വേളയിൽ പറഞ്ഞത്​. എന്നാൽ, നവീകരണത്തിന്‍റെ പേരിൽ സർക്കാർ ചരിത്രം നശിപ്പിക്കുകയാണെന്ന് പലരും കുറ്റപ്പെടുത്തുന്നു. രാഷ്​ട്രീയക്കാർക്ക് ചരിത്രത്തോട് അപൂർവമായി​േട്ട താൽപ്പര്യമുണ്ടാകൂ എന്നും വിമർശനമുയർന്നു.

'ഇത് സ്മാരകങ്ങളുടെ കോർപ്പറേറ്റ്​വൽക്കരണമാണ്. പൈതൃക മൂല്യം നഷ്​ടപ്പെട്ട്​ അവ​ ആധുനിക കെട്ടിടങ്ങളായി മാറി. ഈ സ്മാരകങ്ങൾ അവ പ്രതിനിധാനം ചെയ്യുന്ന കാലഘട്ടത്തിന്‍റെ തനത്​ രീതിയിലാണ്​ പരിപാലിക്കേണ്ടത്​' -ചരിത്രകാരനായ എസ്. ഇർഫാൻ ഹബീബ് ട്വീറ്റ് ചെയ്തു.

ഇതിഹാസ സ്വാതന്ത്ര്യസമരത്തിൽനിന്ന് വിട്ടുനിന്നവർക്ക് മാത്രമേ ഇങ്ങനെ അപകീർത്തിപ്പെടുത്താൻ കഴിയൂവെന്ന്​ സി.പി.എം നേതാവ്​ സീതാറാം യെച്ചൂരി വിമർശിച്ചു. കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസും രംഗത്തുവന്നിട്ടുണ്ട്​.

സ്​മാരകത്തിലേക്കുള്ള പഴയ വഴി


പഴയ വഴിയിൽ വരുത്തിയ മാറ്റങ്ങൾ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jallianwala Bagh
News Summary - 'insults Jallianwala Bagh martyrs'; Public outrage against Modi for erasing history in the name of reform
Next Story