Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദ്രൗപദി മുർമുവിനെ അപമാനിച്ചെന്ന്; സംവിധായകൻ രാംഗോപാൽ വർമക്കെതിരെ ബി.ജെ.പി പരാതി

text_fields
bookmark_border
ദ്രൗപദി പ്രസിഡന്‍റായാല്‍ പാണ്ഡവരും കൗരവരും ആരാകുമെന്ന ട്വീറ്റാണ് പരാതിക്കിടയാക്കിയത്
ദ്രൗപദി മുർമുവിനെ അപമാനിച്ചെന്ന്; സംവിധായകൻ രാംഗോപാൽ വർമക്കെതിരെ ബി.ജെ.പി പരാതി
cancel
Listen to this Article

ഹൈദരാബാദ്: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിനെ അപമാനിച്ചെന്നാരോപിച്ച് സംവിധായകന്‍ രാംഗോപാല്‍ വർമക്കെതിരെ പൊലീസില്‍ പരാതിയുമായി ബി.ജെ.പി തെലങ്കാന ഘടകം. ദ്രൗപദി പ്രസിഡന്‍റായാല്‍ പാണ്ഡവരും കൗരവരും ആരാകുമെന്ന ട്വീറ്റാണ് പരാതിക്കിടയാക്കിയത്. പിന്നാക്കവിഭാഗങ്ങളെ അപമാനിച്ചെന്നാരോപിച്ചാണ് ആരോപണം.

അതേസമയം മഹാഭാരതത്തിലെ ഇഷ്ടകഥാപാത്രത്തിന്‍റെ പേര് കേട്ടപ്പോള്‍ അനുബന്ധ കഥാപാത്രങ്ങളെ ഓര്‍ത്തുപോയതാണെന്നും ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും രാംഗോപാല്‍ വർമ പ്രതികരിച്ചു.

പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഗോഷാമഹലിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ രാജാ സിങ് രംഗത്തെത്തിയിരുന്നു. രാം ഗോപാൽ വർമയെ 'വേസ്റ്റ് ഫെല്ലോ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, വിവാദ പരാമർശങ്ങൾ നടത്തി വാർത്തകളിൽ ജീവിക്കാനാണ് ശ്രമമെന്നും ആരോപിച്ചിരുന്നു. ഒരു ആദിവാസി വനിത നേതാവിനെതിരായ പരാമർശം ക്രൂരവും നികൃഷ്ടവുമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ബി.ജെ.പി നേതാവ് ഗുഡുരു നാരായണ റെഡ്ഡി വർമ മാനസിക വിഭ്രാന്തിയിലാണെന്നും ആരോപിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Insult against Draupadi Murmu; BJP files complaint against director Ramgopal Verma
Next Story