ചെെന്നെ: പരുഷമായ ഭാഷാപ്രയോഗം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈേകാടതി. കീഴുദ്യോഗസ്ഥയോട് കടുത്ത ഭാഷയിൽ സംസാരിച്ചതിന് കുറ്റം ചുമത്തപ്പെട്ട കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനെ കുറ്റമുക്തനാക്കിക്കൊണ്ടുള്ള വിധിയിലാണ് ഹൈകോടത ി ഇക്കാര്യം വ്യക്തമാക്കിയത്.
പരാതിക്കാരനായ ട്രേഡ്മാർക്ക് ഡെപ്യൂട്ടി രജിസ്ട് രാർ വി. നടരാജെനതിരായ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറയും ജില്ല ലോക്കൽ കംപ്ലയിൻറ് കമ്മിറ്റിയുടെയും ഉത്തരവുകൾ റദ്ദാക്കണമെന്നും ജസ്റ്റിസ് എം. സത്യനാരായണനും ആർ. ഹേമലതയും അടങ്ങുന്ന െബഞ്ച് പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. മേലുദ്യോഗസ്ഥനോടുള്ള പക തീർക്കാനാണ് യുവതി പരാതിയുമായി മുന്നോട്ട് പോയതെന്ന് കോടതി നിരീക്ഷിച്ചു. താഴെയുള്ള ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ട ചുമതല മേലുദ്യോഗസ്ഥർക്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
എല്ലാ ഓഫിസുകളിലും പാലിക്കേണ്ട ചില മര്യാദകളുണ്ട്. എന്നാൽ, ഏൽപിച്ച ജോലി പൂർത്തിയാക്കാതിരിക്കാൻ വനിത ജീവനക്കാർക്ക് അവകാശമൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജോലിസ്ഥലങ്ങളിൽ വനിത ജീവനക്കാരുടെ അന്തസ്സും ആത്മാഭിമാനവും കാത്തുസൂക്ഷിക്കുകയാണ് ലൈംഗികാതിക്രമം തടയൽ നിയമത്തിെൻറ ലക്ഷ്യം. െകട്ടിച്ചമച്ച പരാതികളും മറ്റും ഉന്നയിച്ച് ഈ നിയമം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
2013 ഡിസംബർ രണ്ടിനാണ് നടരാജനെതിരെ കീഴുദ്യോഗസ്ഥ പരാതി നൽകുന്നത്. ഇതേതുടർന്ന് സ്ഥാപനത്തിൽ ആഭ്യന്തര പരാതി അന്വേഷണ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. പിന്നീട് വീണ്ടും നൽകിയ പരാതിയിൽ ധാർഷ്ട്യത്തോടെ പെരുമാറി എന്നതിനെ പലയിടത്തും ലൈംഗികാതിക്രമം നടത്തി എന്ന് പരാമർശിച്ചിരുന്നു.
ഇത് പിന്നീട് നടത്തിയ ആലോചനയുടെ ഫലമായി കൂട്ടിച്ചേർത്തതാണെന്നും കോടതി കണ്ടെത്തി. ഇതേതുടർന്നാണ് വിധി പുറപ്പെടുവിച്ചത്.