Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ് കമീഷൻ...

തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാനാർഥികളെ ആശ്രയിച്ചാൽ നിഷ്പക്ഷത ഉറപ്പാക്കാനാവില്ല -ജസ്റ്റിസ് നാഗരത്‌ന

text_fields
bookmark_border
തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാനാർഥികളെ ആശ്രയിച്ചാൽ നിഷ്പക്ഷത ഉറപ്പാക്കാനാവില്ല -ജസ്റ്റിസ് നാഗരത്‌ന
cancel

ന്യൂ​ഡ​ൽ​ഹി: സ്ഥാ​നാ​ർ​ഥി​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ നി​ഷ്പ​ക്ഷ​ത ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ബി.​വി. നാ​ഗ​ര​ത്‌​ന. പ​റ്റ്ന​യി​ലെ ചാ​ണ​ക്യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ രാ​ജേ​ന്ദ്ര പ്ര​സാ​ദ് സ്മാ​ര​ക പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

1995ൽ ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ ഉ​യ​ർ​ന്ന പ്രാ​ധാ​ന്യ​മു​ള്ള ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​മാ​യി സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ സ​മ​ഗ്ര​ത നി​ല​നി​ർ​ത്താ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ പ്രാ​ഥ​മി​ക സ്ഥാ​പ​ന​മാ​ണ​ത്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വെ​റും ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ള​ല്ല, മ​റി​ച്ച് രാ​ഷ്ട്രീ​യ അ​ധി​കാ​രം രൂ​പ​പ്പെ​ടു​ത്തു​ന്ന സം​വി​ധാ​ന​മാ​ണ്. സ​മ​യ​ബ​ന്ധി​ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ കാ​ര​ണം ന​മ്മു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ജ​നാ​ധി​പ​ത്യം സ​ർ​ക്കാ​റി​ൽ സു​ഗ​മ​മാ​യ മാ​റ്റ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കി​യി​ട്ടു​ണ്ട്. ആ ​പ്ര​ക്രി​യ​യു​ടെ മേ​ലു​ള്ള നി​യ​ന്ത്ര​ണം ഫ​ല​ത്തി​ൽ രാ​ഷ്ട്രീ​യ മ​ത്സ​ര സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ മേ​ലു​ള്ള നി​യ​ന്ത്ര​ണ​മാ​ണ്. ഭ​ര​ണ​ഘ​ട​നാ ത​ക​ർ​ച്ച സം​ഭ​വി​ക്കു​ന്ന​ത് അ​തി​ന്റെ ഘ​ട​ന​യെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കു​ന്ന​തി​ലൂ​ടെ​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ങ്ങ​ളെ കീ​ഴു​ദ്യോ​ഗ​സ്ഥ​രാ​യി​ട്ട​ല്ല, ഏ​കോ​പ​ന ശ​ക്തി​ക​ളാ​യി കാ​ണ​ണ​മെ​ന്ന് ജ​സ്റ്റി​സ് നാ​ഗ​ര​ത്‌​ന കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ധി​കാ​ര വി​ഭ​ജ​നം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ക്ര​മീ​ക​ര​ണ​മാ​ണ്. കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ അ​ന്ത​ർ​ക​ക്ഷി വ്യ​ത്യാ​സ​ങ്ങ​ൾ മാ​റ്റി​വെ​ക്ക​ണം. ഏ​ത് പാ​ർ​ട്ടി​യാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന​ത്, ഏ​ത് പാ​ർ​ട്ടി​യാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​ത് എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​വ​രു​ത് ഭ​ര​ണ​മെ​ന്നും ജ​സ്റ്റി​സ് നാ​ഗ​ര​ത്ന പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ECIElection Commission of IndiaJustice BV Nagarathna
News Summary - Institutions like ECI must function independently: Supreme Court Justice BV Nagarathna
Next Story