ശ്രേഷ്ഠ പദവി: ബിർള ഇൻസ്റ്റിറ്റ്യൂട്ട് പുറത്ത്
text_fieldsന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച സ്ഥാപനത്തിനുള്ള ശ്രേഷ്ഠപദവി പട്ടികയിൽനിന്ന് ബിർള ഗ്രൂപ്പിെൻറ സ്ഥാപനം പുറത്ത്. മാനവശേഷി വികസന മന്ത്രാലയം ചൊവ്വാഴ്ചയാണ് ഒൗദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. ബിറ്റ്സിെൻറ ഒാഫ് കാമ്പസ് സ്ഥാപനങ്ങൾ യു.ജി.സി ചട്ടങ്ങൾക്ക് എതിരായി പ്രവർത്തിച്ചതാണ് ശ്രേഷ്ഠപദവിയിൽനിന്നും നീക്കാൻ കാരണമെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
നേരത്തേ ഇറക്കിയ വിജ്ഞാപനത്തിൽ ആറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു ശ്രേഷ്ഠ പദവി പട്ടികയിൽ ഉണ്ടായിരുന്നത്. പുതിയ പട്ടികയിൽ, റിലയൻസ് ഗ്രൂപ്പിെൻറ പ്രവർത്തനം തുടങ്ങാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ട്, മണിപ്പാൽ അക്കാദമി ഒാഫ് ഹയർ എജുക്കേഷൻ എന്നീ സ്വകാര്യ സ്ഥാപനങ്ങളും െഎ.െഎ.ടി ഡൽഹി, െഎ.െഎ.ടി ബോംബെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ബാംഗ്ലൂർ എന്നീ സർക്കാർ സ്ഥാപനങ്ങളുമാണ് ഉള്ളത്. ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നൽകിയത് വ്യാപക വിമർശനത്തിനും പരാതിക്കും ഇടയാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
