Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പ് കമീഷന്‍റെ സത‍്യവാങ്മൂലം ചർച്ചയായി; വീഡിയോ നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം

text_fields
bookmark_border
തെരഞ്ഞെടുപ്പ് കമീഷന്‍റെ സത‍്യവാങ്മൂലം ചർച്ചയായി; വീഡിയോ നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം
cancel

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ (ഇ.സി.ഐ) സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വിശദീകരിച്ച് പ്രമുഖ നിയമവാർത്താ പോർട്ടലായ 'ലൈവ് ലോ' പങ്കുവെച്ച വിഡിയോ ഇൻസ്റ്റഗ്രാം നീക്കം ചെയ്തു. ഒക്ടോബർ 26 തിങ്കളാഴ്ച പോസ്റ്റ് ചെയ്ത അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ റീൽ, നിയമപരമായ അഭ്യർത്ഥന ലഭിച്ചതിനാലാണ് നീക്കം ചെയ്തതെന്ന് ഇൻസ്റ്റഗ്രാം അറിയിച്ചതായി ലൈവ് ലോ വ്യക്തമാക്കി.

ചീഫ് ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറുമായി മറ്റ് രണ്ട് ഇലക്ഷൻ കമീഷണർമാർ വിയോജിച്ചുകൊണ്ട് പ്രധാന തീരുമാനങ്ങൾ എടുത്തു എന്ന ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമർപ്പിക്കപ്പെട്ട ഹരജിയിലാണ് ഇ.സി.ഐ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും ഫയലിലെ കുറിപ്പുകൾ അന്തിമ തീരുമാനമല്ലെന്നും ഫോം 6-ൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും വ്യക്തമാക്കുന്ന ഇ.സി.ഐയുടെ സത്യവാങ്മൂലത്തിലെ വിവരങ്ങൾ മാത്രമാണ് ഈ വിഡിയോയിൽ വിശദീകരിച്ചിരുന്നത്. ഇൻസ്റ്റഗ്രാം നീക്കം ചെയ്തെങ്കിലും ഇതേ വിശദീകരണ വിഡിയോ യൂട്യൂബിൽ ഇപ്പോഴും ലഭ്യമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Instagram Removes Video Following Affidavit and Complaint by Election Commission
Next Story