'റോളക്സ് വാച്ച്, ഐഫോൺ, കോടികളുടെ ഭൂമി'; പഞ്ചാബ് പൊലീസ് പുറത്താക്കിയ കോൺസ്റ്റബിൾ വീണ്ടും അറസ്റ്റിൽ
text_fieldsബാത്തിൻഡ: മയക്കുമരുന്ന് കൈവശം വെച്ചതിന് പഞ്ചാബ് പൊലീസ് പുറത്താക്കിയ കോൺസ്റ്റബിൾ അമാൻദീപ് കൗർ വീണ്ടും അറസ്റ്റിൽ. അഴിമതി കേസിലാണ് പഞ്ചാബ് പൊലീസിന്റെ വിജിലൻസ് വിഭാഗം കൗറിനെ അറസ്റ്റ് ചെയ്തതത്. കൗറിന്റെ പേരിൽ കോടികളുടെ ഭൂമിയും റോളക്സ് വാച്ച്, ഐഫോണുകൾ, മഹീന്ദ്ര താർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയുമുണ്ട്. നിലവിൽ അനധികൃത സ്വത്ത് സമ്പാദനത്തിനാണ് കൗറിനെതിരെ കേസെടുത്തിരിക്കുന്നത്.
നേരത്തെ ഏപ്രിലിൽ 17.71 ഗ്രാം ഹെറോയിൻ കൈവശംവെച്ചതിനാണ് ആന്റി നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് കൗറിനെ അറസ്റ്റ് ചെയ്ത്. മെയ് രണ്ടിന് ഇവർ ജാമ്യത്തിലിറങ്ങുകയായിരുന്നു.പഞ്ചാബ് പൊലീസ് കൗറിന്റെ ഉടമസ്ഥതയിലുള്ള 1.35 കോടിയുടെ സ്വത്തുക്കൾ നിലവിൽ ഫ്രീസ് ചെയ്തിട്ടുണ്ട്.
ഭൂമിയും മഹീന്ദ്ര താറും വാച്ചുമെല്ലാം ഫ്രീസ് ചെയ്ത സ്വത്തുക്കളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. എൻ.ഡി.പി.എസ് ആക്ട് വഴിയാണ് സ്വത്തുക്കൾ ഫ്രീസ് ചെയ്തത്. 2018 മുതൽ 2025 വരെയുള്ള കാലയളവിനിടയിലാണ് ഭൂമിയടക്കമുള്ള സ്വത്തുക്കൾ കൗർ സ്വന്തമാക്കിയത്.
ഇത് ഇവർ എങ്ങനെ സമ്പാദിച്ചുവെന്നാണ് വിജിലൻസ് പരിശോധിക്കുന്നത്. കൗറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പടെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയാവും കേസിൽ വിജിലൻസ് അന്വേഷണം നടത്തുക. വരുമാനത്തേക്കാളും വലിയ സമ്പാദ്യം കൗർ സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

