Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടി.വി ​​േഷാ...

ടി.വി ​​േഷാ അനുകരിച്ച്​ കുട്ടിയെ തട്ടി​െക്കാണ്ടുപോകൽ; രണ്ടരമണിക്കൂറിന്​ ശേഷം പ്രതികൾ പിടിയിൽ

text_fields
bookmark_border
Mumbai Police
cancel
camera_alt

Representative Image

മുംബൈ: ടെലിവിഷൻ കുറ്റകൃത്യ പരിപാടിയെ അനുകരിച്ച്​ 13കാരനെ തട്ടിക്കൊണ്ടുപോയ യുവാക്കൾ പിടിയിൽ. മുംബൈ നഗരത്തിന്​ പുറത്തുള്ള മലാദിലാണ്​ സംഭവം. 13കാരനെ തട്ടിയെടുത്തശേഷം പിതാവിനോട്​ കുട്ടിയെ വിട്ടുകിട്ടാൻ 10ലക്ഷം രൂപ നൽകണമെന്ന്​ ആവശ്യപ്പെടുകയായിരുന്നു. 35കാരനായ ശേഖർ വിശ്വകർമ, 21കാരനായ ദിവ്യാൻശു വിശ്വകർമ എന്നിവരാണ്​ പിടിയിലായത്​.

ഇരുവരും വീട്ടുമുറ്റത്ത്​ ഓ​ട്ടോറി​ക്ഷയിൽ കളിച്ചുകൊണ്ടിരുന്ന 13കാരനെ തട്ടി​െക്കാണ്ടു​േപാകുകയായിരുന്നു. പിന്നീട്​ മൊബൈൽ ഫോണിലൂടെ പിതാവിനെ വിളിച്ച്​ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണി സ​േന്ദശ​െമത്തിയതോടെ പിതാവ്​ പൊലീസിനെ സമീപിക്കുകയായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടരമണിക്കൂറിനകം മൊബൈൽ ഫോൺ ലൊക്കേഷൻ ട്രാക്ക്​ ചെയ്​ത്​ മലാദിലെ വാൽനായ്​ ​േകാളനിയിൽനിന്ന്​ ഇരുവരെയും പൊലീസ്​ പിടികൂടി. കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്​തു. ചോദ്യം ചെയ്യലിൽ തട്ടി​െക്കാണ്ടുപോകാനും പണം ആവശ്യപ്പെടാനും പ്രേരണയായത്​ ടെലിവിഷനിലെ പ്രമുഖ കുറ്റകൃത്യ സീരിയലാണെന്ന്​ പ്രതികൾ പറഞ്ഞു. തട്ടിക്കൊണ്ടുപോകലിനും ഭീഷണിപ്പെടുത്തലിനും ഇരുവർക്കുമെതിരെ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newskidnap
News Summary - Inspired By Crime TV Show 2 Men Kidnap Mumbai Teen
Next Story