Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തട്ടിപ്പിന്‍റെ മഹാലോകം- റെംഡെസിവിർ ആശുപത്രികളിൽ കിട്ടില്ല; 10 ഇരട്ടി വിലക്ക്​ കരിഞ്ചന്തയിൽ കിട്ടും
cancel
Homechevron_rightNewschevron_rightIndiachevron_rightതട്ടിപ്പിന്‍റെ...

തട്ടിപ്പിന്‍റെ മഹാലോകം- റെംഡെസിവിർ ആശുപത്രികളിൽ കിട്ടില്ല; 10 ഇരട്ടി വിലക്ക്​ കരിഞ്ചന്തയിൽ കിട്ടും

text_fields
bookmark_border

ന്യൂഡൽഹി: സർക്കാറിന്‍റെ വലിയ വാദങ്ങളെ നോക്കുകുത്തിയാക്കി കോവിഡ്​ ബാധിതർക്ക്​ നൽകുന്ന റെംഡെസിവിർ ആശുപത്രികളിൽ​ എത്താതെ കരിഞ്ചന്തയിൽ അനേക ഇരട്ടി വിലക്ക്​ സുലഭമാകുന്നു​. ഉൽപാദനം കൂട്ടി രാജ്യത്തുടനീളം ആവശ്യത്തിന്​ എത്തിക്കുമെന്ന്​ പലവട്ടം സർക്കാർ ആണയിട്ടിട്ടുണ്ടെങ്കിലും മരുന്ന്​ കരിഞ്ചന്തയിൽ മാത്രം കിട്ടുന്നതായി മാറിയത്​ ആശങ്ക വർധിപ്പിക്കുകയാണ്​​. അതും യഥാർഥ വിലയുടെ 10 ഇരട്ടിക്കും അതിലും കൂടിയ നിരക്കിൽ.

കോവിഡ്​ രോഗികൾ ഏറ്റവും കൂടുതലുള്ള ഡൽഹിയിൽ 30,000-40,000 രൂപ വരെയാണ്​ ഒരു ഡോസിന്​ കരിഞ്ചന്തയിൽ ഇൗടാക്കുന്നത്​. പലപ്പോഴും ഗുരുതരാവസ്​ഥയിലായ രോഗികൾക്ക്​ റെംഡെസിവിർ നൽകണമെന്ന്​ സ്വകാര്യ ഡോക്​ടർമാർ നിർദേശിക്കുന്നതിനാൽ ആശുപത്രിയിൽ ഇ​ല്ലെങ്കിലും ചില ഇടപാടുകാർ വഴി സംഘടിപ്പിക്കാൻ നിർബന്ധിതരാകും. ഒരു രോഗിക്ക്​ ശരാശരി ആറു ഡോസ്​ വരെ വേണം. ഒരു ഡോസിന്​ 30,000 വേണ്ടിവരു​േമ്പാൾ ഈ മരുന്നിനു മാത്രം 1,80,000 രൂപയാകും. ഇവിടെയാണ്​ തട്ടിപ്പിന്‍റെ അധോലോകം സജീവമാകുന്നത്​.

ഇങ്ങനെ തരപ്പെടുത്തി വാങ്ങാൻ ചെല്ലു​േമ്പാൾ അതിലേറെ ഉയർന്ന തുക നൽകി മറ്റൊരാൾ വാങ്ങി​ക്കൊണ്ടുപോയ അനുഭവവും രോഗികളുടെ ബന്ധുക്കൾ പറയുന്നു. വിതരണക്കാർ മുതൽ ഡോക്​ടർമാരും സ്വകാര്യ ആശുപത്രികളും വരെ പടർന്നുകിടക്കുന്ന വിതരണ ശ്രംഖലയാണ്​ കരിഞ്ചന്തയിലെന്നാണ്​ റിപ്പോട്ട്​. വിവിധ കമ്പനികൾ വ്യത്യസ്​ത പേരുകളിൽ റെംഡെസിവിർ ഉൽപാദിപ്പിക്കുന്നുണ്ട്​. കാഡില ഹെൽത്ത്​ കെയറിന്‍റെ റെംഡാകിന്​ ഒരു ഡോസ്​ 899 രൂപയാണ്​ വില. അത്​ ജൂബിലന്‍റ്​ ജെനറിക്​സ്​ ആകു​േമ്പാൾ 3,400ഉം ഹെറ്ററോ ഹെൽത്ത്​കെയറിന്‍റെത്​ 3,490ഉം ആകും.

കോവിഡ്​ പൂർണമായി ഭേദമാക്കാൻ റെംഡെസിവിറിനാകുമെന്ന്​ ഇനിയും ശാസ്​ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നല്ല, അത്​ കോവിഡ്​ മരുന്നല്ലെന്ന്​ ലോകാരോഗ്യ സംഘടന വ്യക്​തമാക്കുകയും ചെയ്​തതാണ്​. എന്നാൽ, ഇന്ത്യയുൾപെടെ 50 ഓളം രാജ്യങ്ങൾ കോവിഡ്​ ചികിത്സക്ക്​ ഇത്​ ഉപയോഗിക്കാമെന്ന്​ പറയുന്നു. ഇതിന്‍റെ ഭാഗമായാണ്​ ആശുപത്രികളിൽ കോവിഡ്​ രോഗികൾക്ക്​ ഡോക്​ടർമാർ നിർദേശിക്കുന്നത്​.

എന്നാൽ, തലസ്​ഥാന നഗരത്തിൽ മിക്ക ആശുപത്രികളിലും ഇത്​ ലഭ്യമല്ലെന്ന്​ രോഗികളുടെ ബന്ധുക്കൾ പറയുന്നു. ഡോക്​ടർമാരും ചില ഇടനിലക്കാരും വഴി ഫോണിൽ ബന്ധപ്പെട്ട്​ തുക എത്തിച്ചുനൽകി വേണം ഇവ സംഘടിപ്പിക്കാൻ. എന്നാൽപോലും ലഭിക്കുമെന്ന്​ ഉറപ്പിക്കാനുമാകില്ല. ഇടപാട്​ ഉറപ്പിച്ച്​ പണവുമായി എത്തു​േമ്പാഴേക്ക്​ അതിലേറെ നൽകി വാങ്ങി പോയിട്ടുണ്ടാകും. ​

സ്വകാര്യ ആശുപത്രികളിൽ ഡോക്​ടർമാർക്ക്​ ഈ കണ്ണികളുമായി ബന്ധമുള്ളതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഏഴു കമ്പനികളാണ്​ രാജ്യത്ത്​ ഇവ നിർമിക്കുന്നത്​. മരുന്ന്​ ആദ്യമായി കൈപറ്റുന്ന വിതരണക്കാർ ഒരു ഗഡു അംഗീകൃത ഫാർമസികൾക്ക്​ നൽകു​േമ്പാൾ ബാക്കിയുള്ളവ ബന്ധപ്പെട്ട കേന്ദ്രങ്ങൾ വഴി വിതരണം നടത്തുന്നു. ഇവിടങ്ങളിലേക്ക്​ ഡോക്​ടർമാർ നിർദേശിക്കുന്നതോടെ വിതരണ ശ്രംഖല പൂർത്തിയാകും. പണം എത്തേണ്ടിടത്ത്​ എത്തുകയും ചെയ്യും.

റെംഡെസിവിർ ഇഞ്ചെക്​ഷൻ ആശുപത്രികൾ വഴി മാത്രമേ വിൽപന പാടുള്ളൂ. എന്നാൽ, അവിടെ മാത്രം ലഭിക്കാനില്ലെന്നതാണ്​ പുതിയ വസ്​തുത. ഇവിടങ്ങളിലെത്തുന്ന മരുന്നുകൾ രഹസ്യ ഇടപാടുകാർ വഴി കടത്തി അനേക ഇരട്ടി വിലക്ക്​ വിൽപനയാണ്​ നടക്കുന്നത്​.

കോവിഡ്​ രോഗികൾക്ക്​ അത്യാവശ്യമായി വരുന്ന ഓക്​സിജൻ സിലിണ്ടറും ഇതേ പ്രതിസന്ധി നിലനിൽക്കുകയാണ്​. 10 ലിറ്റർ സിലിണ്ടറിന്​ 28,000 രൂപ വരെയാണ്​ നിരക്ക്​ ഇൗടാക്കുന്നത്​. അഞ്ചു ലിറ്ററിന്​ 21,000 രൂപ ചോദിച്ച അനുഭവം ഡൽഹിയിലെ സ്വകാര്യ ആശുപ​ത്രിയിൽ ചികിത്സയിൽ കഴിയുന്ന മലയാളിയുടെ അടുത്ത സുഹൃത്ത്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Black MarketCovidRemdesivir
News Summary - Inside the treacherous black market for Remdesivir in India— from private hospitals to distributors
Next Story