Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെജ് ഹോട്ടലിൽ വിളമ്പിയ മസാലദോശയിൽ പ്രാണി; രൂക്ഷ പ്രതികരണവുമായി ദമ്പതികൾ -വിഡിയോ

text_fields
bookmark_border
Insect found in masala dosa
cancel

ഹൈദരാബാദ്: ഹൈദരാബാദിലെ വെജിറ്റേറിൻ ഹോട്ടലിൽ വിളമ്പിയ മസാലദോശയിൽ പ്രാണി കണ്ടെത്തി. വാറങ്കൽ ഹൈവേയിലെ പീർസാദിഗുഡയിൽ പ്രവർത്തിക്കുന്ന ശ്രീ രാഘവേന്ദ്ര ഉഡുപ്പി വെജ് ഹോട്ടലിലാണ് സംഭവം.

പ്രഭാതഭക്ഷണം കഴിക്കാനെത്തിയ ദമ്പതികൾക്ക് വിളമ്പിയ മസാലദോശയിലാണ് പ്രാണി കണ്ടെത്തിയത്. ദോശ മുറിച്ച് കറി കൂട്ടി കഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രാണിയെ കണ്ടത്. സംഭവത്തിൽ രൂക്ഷ പ്രതികരണമാണ് ദമ്പതികൾ നടത്തിയത്.

മസാലദോശയിൽ പ്രാണി കിടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രാണി കണ്ടെത്തിയ സാഹചര്യത്തിൽ ഭക്ഷ്യവിഷബാധയെ കുറിച്ചുള്ള ആശങ്കയാണ് ഉപഭോക്താക്കൾ.

ഹൈദരാബാദിലെ റെസ്റ്റോറന്‍റുകളിൽ വിളമ്പുന്ന ഭക്ഷണത്തിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ തെലങ്കാന ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ശക്തമാക്കിയിരുന്നു. ഹൈദരാബാദിലെ മാണ്ടിയിലും ആഡംബര റസ്‌റ്റോറന്‍റുകളിലും ടാസ്‌ക് ഫോഴ്‌സ് സംഘം നടത്തിയ റെയ്ഡിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Insect found in masala dosa served at restaurant in Hyderabad
Next Story