Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാലദ്വീപിൽ നിന്നുള്ള...

മാലദ്വീപിൽ നിന്നുള്ള 202 അംഗ സംഘവുമായി ഐ.എൻ.എസ് മഗർ കൊച്ചിയിൽ VIDEO

text_fields
bookmark_border
ins-magar
cancel

കൊച്ചി: മാലദ്വീപിൽ നിന്ന് 202 ഇന്ത്യൻ പൗരന്മാരുമായി യാത്ര തിരിച്ച നാവികസേനാ കപ്പൽ ഐ.എൻ.എസ് മഗർ കൊച്ചിയിലെത്തി. 202 അംഗ സംഘത്തിൽ 93 പേർ കേരളീയരും 81 പേർ തമിഴ്നാട് സ്വദേശികളും ആണ്. 24 സ്ത്രീകളും (രണ്ട് ഗർഭിണികൾ) രണ്ട് കുട്ടികളും സംഘത്തിലുണ്ട്. 

കപ്പലിൽ എത്തുന്നവർക്ക് ആരോഗ്യ പരിശോധന അടക്കം എല്ലാ സൗകര്യങ്ങളും തുറമുഖത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ തുറമുഖത്ത് നിന്ന് നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും. മറ്റുള്ളവർ വീടുകളിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. 

ഒാപറേഷൻ സമുദ്രസേതുവിന്‍റെ ഭാഗമായി മാലിദ്വീപിൽ നിന്നുള്ള രണ്ടാമത്തെ ഒഴിപ്പിക്കൽ ദൗത്യമാണ് ഐ.എൻ.എസ് മഗറിന്‍റേത്. ആദ്യഘട്ട ദൗത്യത്തിന്‍റെ ഭാഗമായി ഐ.എൻ.എസ് ജലശ്വ 698 പേരെ മെയ് 10ന് കൊച്ചിയിൽ എത്തിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIndia NewsMaldives EvacuationOperation Samudra SetuINS Magar
News Summary - INS Magar, carrying 202 Indian nationals, enters Kochi -India News
Next Story